ഉരുളക്കിഴങ്ങു വിഭവങ്ങൾ ഭയങ്കര ഇഷ്ടമാണോ ? കൂടുതല്‍ കഴിച്ചാൽ സ്ത്രീകൾക്ക് മുട്ടൻ പണി കിട്ടും; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ഉരുളക്കിഴങ്ങു വിഭവങ്ങൾ പലർക്കും പ്രിയപ്പെട്ടതാണ്. ഇതിൽ സ്ത്രീകളും അധികമായി കഴിക്കാറുണ്ട്. എല്ലാ വീടുകളിലും നിത്യവും ഉപയോഗിക്കാറുള്ളൊരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. ഫ്രൈയും വറ്റലും കുറുമയുമായൊക്കെ പല രൂപത്തിൽ ഉരുളക്കിഴങ്ങ് കഴിക്കാറുമുണ്ട്. എന്നാൽ ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കുക.
നിങ്ങൾ ഉരുളക്കിഴങ്ങ് കഴിക്കുന്നതിലൂടെ എത്രത്തോളം ആരോഗ്യം സുരക്ഷിതമാണെന്നു ചിന്തിച്ചിട്ടുണ്ടോ. ഗര്‍ഭാവസ്ഥയില്‍ നിങ്ങള്‍ക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നത്. ഉരുളക്കിഴങ്ങ് പൂര്‍ണമായും ഒഴിവാക്കി പകരം ഇലവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ഈ അവസ്ഥ ഒഴിവാക്കാവുന്നതാണ്. ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹം ഗര്‍ഭിണികളില്‍ ഷുഗറിന്റെ അളവു കൂടുന്നതുമൂലം സംഭവിക്കുന്നതാണ്.
യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെയും ഹവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച പഠനങ്ങള്‍ പുറത്ത് വിട്ടത്. 1991-നും 2001-നും ഇടയില്‍ 15000 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ബ്രിട്ടിഷ് മെഡിക്കല്‍ ജേര്‍ണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha