മുട്ട ചൂടാക്കി കഴിക്കുന്നവരാണോ ? വലിയൊരു അപകടം പതുങ്ങിയിരിപ്പുണ്ട്; ഇപ്പോഴെങ്കിലും ഇതറിഞ്ഞില്ലെങ്കിൽ പണികിട്ടും
നമ്മളിൽ പലരും ആഹാരം ഫ്രിഡ്ജില്‍ വെച്ച ശേഷം പിന്നീട് ചൂടാക്കി കഴിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്ന് ആർക്കും അറിയില്ല. ആരോഗ്യത്തിന് ഒട്ടും നല്ലതല്ലാത്ത പ്രവൃത്തിയാണ് ഇത്തരം ആഹാരങ്ങൾ കഴിക്കുന്നത്.
ഫ്രിഡ്ജില്‍ വെച്ച ശേഷം പിന്നീട് ചൂടാക്കുമ്പോള്‍ ഭക്ഷണത്തിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുന്നതിനാൽ മാത്രമല്ല പകരം പല രോഗങ്ങള്‍ക്കും കാരണമാവുന്നതാണ് പ്രശ്‌നം. വീണ്ടും ചൂടാക്കുന്നതിലൂടെ ഭക്ഷണങ്ങള്‍ക്ക് പല തരത്തിലുള്ള രാസമാറ്റങ്ങള്‍ സംഭവിക്കാവുന്നതാണ്.
ഭക്ഷണങ്ങളിൽ ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ഒന്നാണ് മുട്ട. കൂടാതെ ഉണ്ടാക്കിയ ഉടനെ തന്നെ കഴിക്കേണ്ട ഒരു ഭക്ഷണ സാധനം കൂടെയാണ് മുട്ട. ഇത് പാകം ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതു പോലും നല്ലതല്ല.
മുട്ടയിൽ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാൽ ഒരിക്കല്‍ പാകം ചെയ്ത് വീണ്ടും ചൂടാക്കുന്നതിലൂടെ മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ വിഘടിച്ച് വിഷപദാര്‍ത്ഥങ്ങള്‍ രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിലെത്തിയാല്‍ ഗുരുതര ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. മാത്രമല്ല പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഉരുളക്കിഴങ്ങും വീണ്ടും ചൂടാക്കി കഴിക്കുന്നത് സമാനമായ ഫലമാണ് ഉണ്ടാക്കുക.
https://www.facebook.com/Malayalivartha