വായിൽ കപ്പലോടിക്കാനുള്ള വെള്ളവുമായൊരു കുട്ടനാടൻ യാത്ര! കുട്ടനാടൻ അച്ചായത്തിമാരുടെ കരിമീൻ രഹസ്യകൂട്ട് മാന്ത്രിക രുചിയിൽ ആറാടാം
കുട്ടനാടൻ കറികൾ ഏവർക്കും പ്രിയമാണ്. കരിമീനും താറാവും, കഴിക്കാൻ വായിൽ കപ്പലോടിക്കാനുള്ള വെള്ളവുമായി കുട്ടനാടിലേക്ക് യാത്ര തിരിക്കണ്ട ഇതാ ഇവിടെയുണ്ട് നമ്മുടെ തലസ്ഥാനത്ത് ഒരു അടിപൊളി അച്ചായത്തിമാരുടെ കേരള റെസ്റ്റോറന്റ്.
ഒരു കരിമീൻ പൊള്ളിച്ചത് കഴിച്ചുകളയാം എന്ന് തോന്നിയാൽ ഇങ്ങോട്ട് പോന്നോളൂ. നാവിൽ വെള്ളമൂറുന്ന കരിമീൻ, താറാവ് വിഭവമൊരുക്കുവാൻ ഇവരുണ്ട് ഇവിടെ. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു ഓപ്പോസിറ്റുള്ള ആ വഴിയേ ചെന്നാൽ കൈ നീട്ടി സ്വീകരിക്കും. ഒപ്പം രുചിയൂറു ഭക്ഷണവും സ്നേഹവും.
https://www.facebook.com/Malayalivartha