ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റും; പ്രതിരോധശേഷി വർദ്ധിപ്പിക്കും; ദിവസവും വെണ്ണ കഴിച്ചു നോക്കൂ; ഗുണങ്ങൾ ചെറുതൊന്നുമല്ല
വെണ്ണ കൊതിയുള്ളവരാണ് ഇന്ന് എല്ലാവരും. വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും വെണ്ണ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല. പല്ലുകളുടെയും എല്ലുകളുടെയും വളർച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ എന്നാണ് പറയുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണ കഴിച്ചാലുള്ള ഗുണങ്ങൾ ഇതൊക്കെയാണ്. ചർമ്മസംരക്ഷണത്തിനു വെണ്ണ വളരെ നല്ലതാണ്.
മുഖത്തെ കറുത്തപാടുകൾ മാറാൻ ദിവസവും അൽപ്പം വെണ്ണ പുരട്ടാവുന്നതാണ്. അതുപോലെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും അൽപ്പം വെണ്ണ പാദത്തിന് അടിയിൽ പുരട്ടുന്നത് ഗുണകരമാണ്. കാൽപ്പാദങ്ങൾ വിണ്ടുകീറിയിട്ടുണ്ടെങ്കിൽ ദിവസവും അൽപ്പം വെണ്ണ പുരട്ടിയാൽ ആശ്വാസം ലഭിക്കും. അതേസമയം സ്ത്രീകൾ അനുഭവിക്കുന്ന ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വെണ്ണ ഉത്തമമാണ്.
ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാൻ വെണ്ണ കഴിക്കുന്നതിലൂടെ സാധ്യമാകും. കൂടാതെ, ആർത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാൻ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. മലബന്ധം പ്രശ്നം തടയാൻ ഏറ്റവും നല്ലതാണ് വെണ്ണ.
https://www.facebook.com/Malayalivartha