കലിപ്പ് തീരുന്നില്ലല്ലോ...ദേഷ്യം വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഇവയാണ്, കോപം നിയന്ത്രിക്കാൻ ഇവ ഒഴിക്കൂ....
ആരോഗ്യം നന്നായിരിക്കണമെങ്കിൽ ഭക്ഷണം നിർബന്ധമാണ്. പലപ്പോഴും ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മനസിനെയും സ്വഭാവത്തെയും ഭക്ഷണം സ്വാധീനിയ്ക്കും. ദേഷ്യം, കോപം എന്നിവ വര്‍ദ്ധിപ്പിക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. ദേഷ്യം കൂടാൻ കാരണം എരിവും മസാലയുമുള്ള ഭക്ഷണങ്ങളാണ്.
ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ സ്‌ട്രെസ്സ് അനുഭവപ്പെടുന്ന സമയത്ത് കഴിയ്‌ക്കുമ്പോള്‍ ഇവ ദഹിയ്‌ക്കാന്‍ ബുദ്ധിമുട്ടുമാണ്. തുടർന്ന്, ഇവ നമ്മുടെ ശരീരത്തില്‍ ചൂടുണ്ടാക്കുകയും ദേഷ്യം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. കൂടാതെ ട്രാന്‍സ്‌ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ദേഷ്യം വരുത്താന്‍ കാരണമാകുന്നു.
ച്യൂയിംഗ് ഗം, കൃത്രിമ മധുരങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ സ്‌ട്രെസ് സംബന്ധമായ ദഹനപ്രശ്‌നങ്ങള്‍ വരുത്തുകയും, ഇതിലൂടെ നമ്മളില്‍ അസ്വസ്ഥതയും ദേഷ്യവും ഉണ്ടാക്കുകയും ചെയ്യുന്നു.
അതേസമയം,കഫീന്‍ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ നമ്മുടെ ഉറക്കത്തെ ഏറെ ബാധിയ്ക്കുന്നവയാണ്. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഹോര്‍മോണ്‍ ബാലന്‍സിനെ ബാധിയ്ക്കുകയും ദേഷ്യം വര്‍ദ്ധിപ്പിയ്‌ക്കുകയും ചെയ്യുന്നു.
മറ്റൊരു പ്രധാന വില്ലനാണ് മദ്യം. ഇതിന്റെ അമിതമായ ഉപയോഗം തലച്ചോറിനെ ബാധിയ്ക്കുകയും തലച്ചോറിന്റെ സന്തുലിതാവസ്ഥയെ തകിടം മറിയ്ക്കുകയും ചെയ്യും. ഇതുമൂലം ദേഷ്യവും അസ്വസ്ഥതയും ഉണ്ടാകുന്നു. അതുപോലെ ചിപ്‌സ്, പിസ്ത, കുക്കീസ് തുടങ്ങിയ റിഫൈന്‍ഡ്, പ്രോസസ്‌ഡ് ഭക്ഷണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും, ഇത് നമ്മുടെ മൂഡുമാറ്റവും ഇതിലൂടെ ദേഷ്യവും വരുത്തുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha