ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടാം, മാമ്പഴം കഴിച്ച ശേഷം ഉടൻ ഇവ കഴിക്കാൻ പാടില്ല, അത്തരം ചില ഭക്ഷണ സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...
മഴക്കാലമാണെങ്കിലും നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും മറ്റുമായി മാമ്പഴകാലമാണ്. മാത്രമല്ല പച്ച മാങ്ങയും പഴുത്ത മാങ്ങയുമെല്ലാം ഇപ്പോൾ വീട്ടിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. എന്നാൽ ഇത്ര മധുരമുള്ള മാമ്പഴം കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും മറ്റ് ഭക്ഷണ സാധനങ്ങൾ കഴിക്കുമ്പോൾ.
അതിൽ പ്രധാനപ്പെട്ട ചില ഭക്ഷണ സാധനങ്ങൾ ഇതൊക്കെയാണ്. മാമ്പഴം കഴിച്ചതിന് ശേഷം ഉടൻ തന്നെ കഴിക്കാൻ പാടില്ലാത്ത ഒന്നാണ് തൈര്. ഇത് കഴിക്കാൻ പാടില്ലാത്തതിന് കാരണം തൈരും മാമ്പഴവും ഒരുമിച്ച് കഴിക്കുന്നതിലൂടെ ശരീരത്തിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുന്നത് കൊണ്ടാണ്.
ഇതേതുടർന്ന് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. മാത്രമല്ല മാമ്പഴം കഴിച്ചതിന് ശേഷം മുളകും എരിവുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് ത്വക്ക് രോഗങ്ങൾ ഉണ്ടാക്കുകയും വയറിന് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതാണ്.
ഇത് കൂടാതെ മാമ്പഴം കഴിച്ചതിന് ശേഷം പാവയ്ക്ക കഴിക്കുന്നത് ഛർദിലും തലകറക്കവും ഉണ്ടാക്കാൻ കാരണമാകുന്നു. മാത്രമല്ല ശ്വസനത്തിന് പ്രശ്‌നങ്ങളും ഉണ്ടാക്കും. മാമ്പഴം കഴിച്ചതിന് ശേഷം വെള്ളം കുടിക്കുന്നത് ആസിഡ് ഫോർമേഷന് കാരണമാകും. ഒപ്പം ഇന്റസ്റ്റിനിൽ അണുബാധ ഉണ്ടാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha