മഴക്കാലത്ത് കഴിക്കാൻ പാടില്ലാത്ത പച്ചക്കറികൾ ഏതൊക്കെ? രോഗങ്ങളെ അകറ്റാൻ ഇവ ഒഴിവാക്കാം
മഴക്കാലം ശക്തമാകുകയാണ്. മഴക്കാലത്ത് രോഗം വരാനുള്ള സാദ്ധ്യതയും കൂടുതലാണ്. ഈ സമയത്ത് പോഷകാഹാരങ്ങൾ ശരിയായ രീതിയിൽ കഴിക്കേണ്ടത് ആവശ്യമാണ്. അതിനാൽ പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം. എങ്കിലും മഴക്കാലത്ത് ചില പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
ഇതറിയാതെ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഗുണത്തേക്കാളേറെ ദോഷമാകും സംഭവിക്കുക. മഴക്കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികൾ ഇതൊക്കെയാണ്. വഴുതന എല്ലാവർക്കും ഇഷ്ടവുമാണ്. ആൽക്കലോയിഡുകളുടെ സമ്പന്നമായ ഉറവിടമാണ് വഴുതന. കീടങ്ങളിൽ നിന്നും പ്രാണികളിൽ നിന്നും സ്വയംരക്ഷ നേടുന്നതിന് വേണ്ടിയാണ് ചെടികളിൽ ആൽക്കലോയിഡുകൾ കാണപ്പെടുന്നത്.
എന്നാൽ മഴക്കാലമാകുമ്പോൾ ചെടികളിൽ അണുബാധയുണ്ടാകാൻ സാദ്ധ്യത കൂടുന്നതാണ്. ഈ സമയത് ആൽക്കലോയിഡുകൾ ധാരാളമായി ഉൽപ്പാദിപ്പിക്കപ്പെടുന്നു. ആൽക്കലോയിഡുകൾ ശരീരത്തിനുള്ളിൽ എത്തിക്കഴിഞ്ഞാൽ ഓക്കാനം, തിണർപ്പ്, അലർജി പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകും. അതുകൊണ്ട് മഴക്കാലത്ത് ഇവ കഴിക്കുന്നത് നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കും.
മറ്റൊന്ന് കോളിഫ്ലവർ ആണ്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ള കോളിഫ്ലവർ ദഹനം സുഗമമാക്കാൻ സഹായിക്കുന്നു. മഴക്കാലത്ത് ഇവ കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കാരണം മഴക്കാലത്ത് ഇവയിൽ കീടങ്ങളിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിനായി ഗ്ലൂക്കോസിനോലേറ്റുകൾ ഉൽപ്പാദിപ്പിക്കുന്നു.
https://www.facebook.com/Malayalivartha