മുളപൊട്ടിയ ഉരുളക്കിഴങ്ങ് കഴിക്കരുത്..അത് വിഷമാണ്...മരണം വരെ സംഭവിക്കാം...ഇത് ആരും അറിയാതെ പോകരുത്...
നല്ല ഭക്ഷണം ,നല്ല ആരോഗ്യം ഇതെല്ലം നമ്മളോരോരുത്തരും ആഗ്രഹിക്കുന്നതാണ്. ഭക്ഷണകാര്യത്തിൽ നമ്മൾ കാണിക്കുന്ന അശ്രദ്ധ പലപ്പോഴും അപകടങ്ങൾ വിളിച്ചുവരുത്താറുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് മുളപൊട്ടിയ ഉരുളക്കിഴങ്ങ് പാചകത്തിന് ഉപയോഗിക്കുന്നത്. ലോകത്തിന്റെ ഏതു ഭാഗങ്ങളില്‍ ചെന്നാലും ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ പല രൂപത്തിലും ലഭ്യമാണ്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍, വൈറ്റമിന്‍സ്, മിനറല്‍സ് എന്നിവ അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റിനൊപ്പം ആവശ്യത്തിന് പ്രോട്ടീനും ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവർക്ക് ശരീരം തടിപ്പിക്കാനും തൂക്കം വർദ്ധിപ്പിക്കാനും ഉരുളക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്.വൈറ്റമിന്‍ എ, സി, ബി, ഫോളിക് ആസിഡ്, അയേണ്‍, കാത്സ്യം, പൊട്ടാസിയം, ഫോസ്ഫറസ് തുടങ്ങി ധാരാളം പോഷക ഘടകങ്ങള്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിട്ടുണ്ട്.
എന്നാല്‍ ആരോഗ്യം അനോരോഗ്യമാകാതിരിയ്ക്കാന്‍ ഉരുളക്കിഴങ്ങിന്റെ കാര്യത്തിൽ അല്പം കൂടുതൽ ശ്രദ്ധ വേണം. പൊതുവെ മുളപ്പിച്ച ധാന്യങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ് എന്ന് നമുക്കറിയാം. എന്നാൽ മുളപൊട്ടിയ ഉരുളക്കിഴങ്ങ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിസ്സാരമായി കാണാനാവില്ല .
മഴക്കാലത്തും തണുപ്പ് സമയത്തുമെല്ലാം ഉരുളക്കിഴങ്ങിൽ ചെറിയ മുളകൾ പൊട്ടുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലേ .സാധാരണ മിക്കവാറും എല്ലാവരും ചെയ്യുന്നത് ആ ഭാഗം ചെത്തിക്കളഞ്ഞ് ബാക്കി ഉള്ളത് കറികളിൽ ചേർക്കുകയാണ് . എന്നാൽ ഇത് വിളിച്ചുവരുത്തുന്ന അപകടങ്ങൾ ഏറെയാണ്. പ്രത്യേകിച്ച് ഗര്ഭിണികളായവരിൽ.
കാരണം മുളച്ച ഉരുളക്കിഴങ്ങിൽ സൊളാനൈൻ, ചാക്കോനൈൻ എന്നീ ആൽക്കലോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് നാഡീവ്യൂഹത്തെ തകരാറിലാക്കുമെന്നതിനാൽ ആണ് മുളച്ചുവന്ന ഉരുളക്കിഴങ്ങ് കറികളിൽ ഉപയോഗിക്കരുത് എന്ന് പറയുന്നത് . പച്ചനിറത്തിലുള്ളതും പാചകത്തിന് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
പച്ച നിറമുള്ള ഈ ഭാഗത്ത് ഗ്ലൈക്കോ ആൽക്കലൈഡ് എന്നൊരു വസ്തുവുണ്ട്. ഇത് സസ്യങ്ങൾക്കും പ്രാണികൾക്കുമെല്ലാം ഗുണകരമാണെങ്കിലും മനുഷ്യ ശരീരത്തിന് ദോഷം സൃഷ്ടിയ്‌ക്കുന്നവയാണ്. ഇതിലെ ഈ പ്രത്യേക ഘടകം ഉരുളക്കിഴങ്ങിന് കയ്പു നൽകുന്നതുമാണ്. ഇത്തരം ഉരുളക്കിഴങ്ങ് ന്യൂറോണുകൾക്ക്, അതായത് നാഡികൾക്ക് നല്ലതല്ല. ഇത് പലരിലും നാഡീ സംബന്ധമായ പ്രശ്‌നങ്ങ്ൾക്കു കാരണമാറുണ്ട്. അപൂർവമായി നാഡീ പ്രശ്‌നങ്ങൾ കാരണം മരണം വരെയും ഉണ്ടായ കേസുകളും ഉണ്ട്
ഇത്തരം ഉരുളക്കിഴങ്ങ് കഴിച്ചാൽ പനി, ശരീര വേദന ,വയറിളക്കം ,ഛർദി തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും സാധ്യതയേറെയാണ്. ഇതിലെ വിഷാംശം ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ദുർബലമാക്കുന്നത് കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങൾക്കു കാരണമാകുന്നത്. പലപ്പോഴും ഹോട്ടലിൽ നിന്നും മറ്റും ഭക്ഷണം കഴിച്ചാൽ വയറിനു അസ്വസ്ഥത, ഗ്യാസ് പ്രശ്നം ഇതൊക്കെ തോന്നാറില്ലേ..ഇവയെല്ലാം ഇത്തരം ഉരുളക്കിഴങ്ങ് ചേർത്ത കറികൾ കഴിക്കുന്നതെ കൂടി കൊണ്ടാകാം .
ഗർഭകാലത്ത് മുളച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് നിർബന്ധമായും ഒഴിവാക്കേണ്ടത് ആണ് .. ഗർഭസ്ഥ ശിശുവിന്റെ നാഡീ സംബന്ധമായ തകരാറുകൾക്ക് ഇത് കാരണമാകും. കുഞ്ഞിന്റെ പ്രതിരോധ ശേഷിയെ വരെ ബാധിച്ചേക്കാം. അതിനാൽ മുളവന്ന ഉരുളക്കിഴങ്ങ് ,അല്ലെങ്കിൽ പച്ച നിറം വന്ന ഉരുളക്കിഴങ്ങ് ഒരിക്കലും ഉപയോഗിക്കരുത് .
https://www.facebook.com/Malayalivartha