പാറ്റ വറുത്തതും, കടൽപായൽ സാലഡും, പഴുതാര നൂഡിൽസിന്റെ കൊതിയൂറും സ്വാദ്... കഞ്ഞിയും പയറും ഇൻസ്റ്റന്റ് ന്യൂഡിൽസ് കോൺഫ്‌ളക്‌സ് ഇവയൊക്കെ ഇപ്പോൾ കയ്യേറിക്കഴിഞ്ഞു. ഇനി ഒരു 50 വർഷങ്ങൾ കഴിഞ്ഞാൽ എന്താകും നമ്മുടെ ഭക്ഷണം ?
നമ്മുടെ വീട്ടിൽ പ്രായമായവരോട് ചോദിച്ചാൽ ഒരു അൻപത് വര്ഷം മുൻപുള്ള ഭക്ഷണം എന്തായിരുന്നു എന്ന് നമുക്ക് അറിയാവുന്നതേ ഉള്ളു. അന്നുള്ളവർക്ക് ഊഹിക്കാൻ പോലും ആകാത്ത ഭക്ഷണങ്ങളാണ് ഇന്ന് നമ്മൾ കഴിക്കുന്നത് . കഞ്ഞിയും പയറും ഇൻസ്റ്റന്റ് ന്യൂഡിൽസോ കോൺഫ്ലെക്സോ കയ്യേറിക്കഴിഞ്ഞു. ഇനി ഒരു 50 വർഷങ്ങൾ കഴിഞ്ഞാൽ എന്താകും നമ്മുടെ ഭക്ഷണം ?
ഇപ്പോഴത്തെ കാലാവസ്ഥാ വ്യതിയാനങ്ങൾ കാണുമ്പോൾ തോന്നുന്നത് കൃഷിയൊന്നും കാര്യമായി ഉണ്ടാകില്ല എന്നാണു. പിന്നെന്ത് ഭക്ഷിക്കും ? ഒന്നുകിൽ അരിയും ധാന്യങ്ങളും ഉൾപ്പടെ എല്ലാം കൃത്രിമമായി ഉണ്ടാക്കേണ്ടി വരും . അല്ലെങ്കിൽ കിട്ടുന്നത് കഴിക്കേണ്ടിവരും .
2050ഓടെ ലോക ജനസംഖ്യ 1000 കോടിയിലെത്തുമെന്നാണ് അനുമാനം. ഈ മനുഷ്യർക്ക് മുഴുവനും ഭക്ഷണത്തിന് ആവശ്യമായത് ഉണ്ടാക്കുക എന്നത് തീർത്തും ബുദ്ധിമുട്ടാണ്..
ഇന്ന് മിക്ക രാജ്യങ്ങളിലും ആളുകൾ കഴിക്കുന്ന തരത്തിലുള്ള ധാന്യങ്ങളും പച്ചക്കറികളുമൊന്നും ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ കൃഷിഭൂമി ലഭ്യമായിരിക്കില്ല. 1000 കോടി ജനങ്ങൾക്ക് ആവശ്യമായ മൽസ്യമോ മാംസമോ ലഭിക്കാനും ബുദ്ധിമുട്ടും..അപ്പോൾ പിന്നെ എന്ത് ചെയ്യും?
നിലവിലെ വിളകൾക്ക് പകരമായി കുറച്ച് സ്ഥലത്ത് ഉയർന്ന പോഷകമൂല്യമുള്ളതും മതിയായ അളവിൽ ലഭ്യമാകുന്നതുമായ വിളകളിലേക്ക് മനുഷ്യന് മാറേണ്ടിവരും. ലാബുകളിൽ ഉൽപ്പാദിപ്പിക്കുന്ന കൃത്രിമ സസ്യങ്ങളും പഴങ്ങളും മാംസവും ആയിരിക്കും പ്രധാന ഭക്ഷണം
ലാബിൽ നിന്നും കൃത്രിമമായി ഉണ്ടാക്കുന്നവ അല്ലാതെ പിന്നെ ലഭ്യമാകുന്നത് പാറ്റ ,പുൽച്ചാടി ,തുടങ്ങിയ പ്രാണികൾ ആയിരിക്കും . ,പ്രാണികളെ ഭക്ഷണത്തിന്‍റെ ഭാഗമാക്കിയ നിരവധി ജനവിഭാഗങ്ങൾ ഇന്നുണ്ട്. 200 കോടിക്കടുത്ത് ആളുകൾ പ്രാണികളെ കഴിക്കുന്നവരാണ് ...ഭാവിയിൽ ഭക്ഷ്യസുരക്ഷയുടെ അവിഭാജ്യഘടകമായി മാറും ഈ പ്രാണികൾ.
പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറൽസ്, അമിനോ ആസിഡ്സ് തുടങ്ങിയവ പ്രദാനം ചെയ്യുന്നതോടൊപ്പം പരിസ്ഥിതി സൗഹാർദമായി ഇവയെ വളർത്താമെന്നതും മാംസ ഉപയോഗത്തേക്കാൾ കുറഞ്ഞ മാലിന്യമുണ്ടാക്കുന്നുവെന്നതും പ്രാണികളുടെ മെച്ചമാണ്. വിവിധ സ്റ്റാർട്ടപ്പുകളും വൻകിട കമ്പനികളും ഇതിനകം തന്നെ ഈ രംഗത്ത് സാന്നിധ്യമറിയിച്ചു കഴിഞ്ഞു.
കടൽപ്പായൽ, ആൽഗകൾ, കടൽ പച്ചക്കറികൾ എന്നിവയും വരും കാലത്ത് നമ്മുടെ ഭക്ഷണ ശീലങ്ങളിലേക്ക് കടന്നുവരും. പ്രാണികളെപ്പോലെ, കടൽപ്പായലുകളും പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കുന്നില്ല. ഇവ വേഗത്തിൽ വളരുന്നതും ധാരാളം പോഷകങ്ങൾ അടങ്ങിയതുമാണ്. കനേഡിയൻ കമ്പനിയായ 'കാസ്‌കാഡിയ സീവീഡ്' ഇതിനകം തന്നെ ഓഫ്‌ഷോർ ഫാമുകളും കടൽപ്പായലുകളുടെ വിത്ത് നഴ്‌സറിയും ആരംഭിച്ചത് ഭാവിയിലെ ഇവയുടെ ആവശ്യം മുൻനിർത്തിയാണ്.
സസ്യങ്ങളെ അടിസ്ഥാനമാക്കി ലബോറട്ടറികളിൽ വളർത്തിയെടുക്കുന്ന മാംസസമാനമായ ഭക്ഷ്യവസ്തുവാണിത്. മാംസത്തിന്‍റെ രുചിയിലും ഘടനയിലും തന്മാത്രകളെ കൃത്രിമമായി വളർത്തിയെടുക്കുകയാണ് ചെയ്യുന്നത്. ഗോതമ്പ് അധിഷ്ഠിത പ്രോട്ടീൻ, വെളിച്ചെണ്ണ, ഉരുളക്കിഴങ്ങ് സ്റ്റാർച്ച് തുടങ്ങിയ മറ്റ് ചേരുവകളും ഇവയുടെ ഭാഗമായി ചേർക്കും. കൃത്രിമ മാംസത്തിന്‍റെ മേഖലയിൽ വൻ ഗവേഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കൃത്രിമ മാംസം (ഇൻ വിട്രോ മീറ്റ്)
മൃഗങ്ങളെ കൊന്ന് ഉപയോഗിക്കാതെ തന്നെ ലബോറട്ടറിയിൽ കൃത്രിമമായി പോഷകഗുണമേറിയ മാംസം വളർത്തിയെടുക്കുന്ന രീതിയാണിത്. ജീവന്റെ അടിസ്ഥാന ഘടകമായ വിത്തുകോശങ്ങൾ കൊണ്ടാണ് ഇത് നിർമിക്കുന്നത്. കാഴ്ചയിലും രുചിയിലും സാധാരണ മാംസം പോലെ തന്നെയാവും ഇവ. ലോകത്ത് ഒരു വർഷം ആവശ്യമായി വരുന്നത് കോടിക്കണക്കിന് കിലോ മാംസമാണ്. ഇത്തരത്തിൽ ഭാവിയിൽ വരാനിരിക്കുന്ന വലിയ മാംസ പ്രതിസന്ധിയെ മുന്നിൽകണ്ട് ശാസ്ത്രലോകം കൃത്രിമ മാംസ ഗവേഷണത്തെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.
2013ൽ കൃത്രിമ മാംസം ഉപയോഗിച്ച് ആദ്യമായി നിർമിച്ച ബർഗറിന് 3,25,000 ഡോളറായിരുന്നു വിലവന്നത്. പശുക്കളിൽ നിന്ന് എടുത്ത മൂന്ന് കോശങ്ങളിൽ നിന്നാണ് ഇതിന്നായി വേണ്ടുന്ന 20000 പേശി ഫൈബറുകൾ നിർമിച്ചത്. രണ്ട് വർഷമെടുത്തു ഉൽപ്പാദനത്തിന്. വർഷങ്ങൾ പിന്നിട്ടപ്പോൾ ഇതിന്‍റെ ചിലവ് ഗണ്യമായി കുറഞ്ഞു. നിരവധി സ്ഥാപനങ്ങൾ കൃത്രിമ മാംസ നിർമാണ മേഖലയിൽ ഗവേഷണം നടത്തുന്നുണ്ട്. ചെലവു കുറഞ്ഞ രീതിയിൽ ഇവ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതോടെ 2040 ആവുമ്പോഴേക്കും ആഗോള മാംസവിപണിയുടെ 35 ശതമാനവും ലബോറട്ടറിയിൽ ഉൽപ്പാദിപ്പിക്കുന്ന കൃത്രിമ മാംസം ആയിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
https://www.facebook.com/Malayalivartha