ചൂട് ഭക്ഷണത്തിലേക്ക് നാരങ്ങ പിഴിയരുതെന്ന് പറയുന്നതിന്റെ കാരണം എന്തെന്നറിയാൻ ഇത് മുഴുവൻ വായിച്ചുനോക്കു...
വിറ്റാമിൻ സി പതിവായി കഴിക്കുന്നത് - ഒരു അവശ്യ ആന്റിഓക്‌സിഡന്റ് പോഷകം - പ്രതിരോധശേഷി, , അസ്ഥികളുടെ ആരോഗ്യം, ചർമ്മം, മുടി, കണ്ണുകൾ എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ചില ആളുകൾ നാരങ്ങയുടെ രുചി ആസ്വദിക്കുകയും പലപ്പോഴും നാരങ്ങാനീര് അവരുടെ ഭക്ഷണത്തിൽ ചേർക്കുകയും ചെയ്യുന്നു. നല്ലൊരു ശതമാനം പേരും നാരങ്ങ ജ്യൂസായി തന്നെ കഴിക്കുന്നവരാണ്.
എന്നാല്‍ ഭക്ഷണവിഭവങ്ങളില്‍ രുചിയും മണവും വര്‍ധിപ്പിക്കാന്‍ നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കുന്നവരും ഉണ്ട്. നല്ല ചൂട് ചിക്കന്‍ 65ന് മുകളിലേക്കോ പരിപ്പ് ഫ്രൈയുടെ മുകളിലേക്കോ ഇത്തരത്തില്‍ നാരങ്ങ പിഴിഞ്ഞ് ചേര്‍ക്കും. എന്നാല്‍ ഇത്തരത്തില്‍ ചൂട് ഭക്ഷണത്തിലേക്ക് നാരങ്ങ ചേര്‍ക്കുന്നത് ശരീരത്തിന് ഹാനികരമാണെന്നും ആവി പറക്കുന്ന ചൂടുള്ള വിഭവങ്ങളിൽ നാരങ്ങാനീര് ഇടുന്നത് ഒഴിവാക്കണമെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ മുന്നറിയിപ്പ് നൽകുന്നു.
നാരങ്ങായിലെ വിറ്റാമിൻ സി വളരെ ചൂട് സെൻസിറ്റീവ് ആണെന്നതും പോഷകങ്ങൾ ചൂടിൽ എളുപ്പത്തിൽ നശിപ്പിക്കപ്പെടുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതിനാല്‍ സാധാരണ താപനിലയിലുള്ളതോ തണുത്തതോ ആയ ഭക്ഷണത്തിന്‍റെ കൂടെ മാത്രമേ നാരങ്ങ ചേര്‍ക്കാവൂ എന്നും ന്യൂട്രീഷനിസ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തു.
30 ഡിഗ്രി ചൂടില്‍ തന്നെ വൈറ്റമിന്‍ സിയുടെ ശോഷണം സംഭവിക്കാമെന്ന് ലവ് ലി പ്രഫഷണല്‍ യൂണിവേഴ്സിറ്റിയിലെ ഫുഡ് ടെക്നോളജി ആന്‍ഡ് ന്യൂട്രീഷന്‍ ഡപ്യൂട്ടി ഡീന്‍ ഡോ. സവീന്ദര്‍ കൗറും പറയുന്നു. ചൂടിനോടും വെളിച്ചത്തോടും പ്രതികരിക്കുന്ന വൈറ്റമിനാണ് വൈറ്റമിന്‍ സി. ഇതിനാല്‍ നാരങ്ങയുടെ ഗുണങ്ങള്‍ ശരീരത്തിന് ശരിയായ തോതില്‍ ലഭിക്കുന്നതിന് ഭക്ഷണം ചൂടാറിയ ശേഷം മാത്രമേ ഇതിലേക്ക് നാരങ്ങ ചേര്‍ക്കാവൂ.
https://www.facebook.com/Malayalivartha