നെസ്ലെയുടെ മാഗി ഉടന്‍ വിപണിയിലെത്തും
നെസ്ലെയുടെ മാഗി നൂഡില്‍സിന്റെ വില്‍പന പുനരാരംഭിക്കുന്നു. സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ലാബ് പരിശോധന ഫലങ്ങള്‍ ലഭിച്ചതായി നെസ്‌ലെ വ്യക്തമാക്കി. അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാല്‍ ഇവയുടെ വില്‍പന കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
മാഗി നൂഡില്‍സ് മസാല ഈ മാസം അവസാനം വിപണിയിലെത്തിയേക്കും. അതിനകം വില്‍പ്പന നിരോധിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ അനുമതി നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മാഗി അധികൃതര്‍ പറഞ്ഞു. മാഗിയുടെ ആറ് വ്യത്യസ്ത രുചികളിലുള്ള 90 സാമ്പിളുകളും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചതായി പരിശോധന ഫലം ലഭിച്ചെന്ന് നെസ്‌ലെ പറയുന്നു. കര്‍ണാടക, പഞ്ചാബ് ഗോവ എന്നീ സംസ്ഥാനങ്ങളിലെ മൂന്ന് പ്ലാന്റുകളില്‍ നിന്നായിരിക്കും പുതിയ ബാച്ച് നൂഡില്‍സ് വിപണിയിലെത്തിക്കുക. ലെഡ് അടക്കമുള്ള ഘനലോഹങ്ങളുടെ അളവ് അനുവദനീയമായതില്‍ കൂടുതലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണിലാണ് മാഗി നിരോധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha