തടി കുറയാന്‍ അരി ആഹാരം കുറയ്ക്കണോ ഒഴിവാക്കണോ?
മലയാളികള്‍ പൊതുവെ ഭക്ഷണപ്രിയരാണ്. മലയാളികള്‍ക്ക് പ്രിയപ്പെട്ടത് സര്‍വ്വ കറികളും കൂട്ടിയുള്ള സദ്യ തന്നെയാണ്. ഏത് ആഘോഷം വന്നാലും പ്രധാനമായും തയ്യാറാക്കുന്നതും സദ്യ തന്നെ. മലയാളിയെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍, നമ്മുടെ ഭക്ഷണരീതി അനുസരിച്ച് അമിതമായി അകത്താക്കാന്‍ സാധ്യതയുള്ള ആഹാരം കാര്‍ബണും ഫാറ്റുമാണ്, അപ്പോള്‍ ഇവ രണ്ടും ആവശ്യമുള്ള ലിമിറ്റിലേക്ക് കൊണ്ടുവരണം. കുറക്കണം എന്നാണ്, മുഴുവനായി നിര്‍ത്തണം എന്നല്ല, കാര്‍ബോഹൈഡ്രേറ്റ്‌സാണ് ശരീരത്തിന്റെ പ്രധാന എനര്‍ജി സ്രോതസ്സ്, അത് മുഴുവനായി നിര്‍ത്തിയാല്‍ മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവക്കും.
നിങ്ങളുടെ മെയിന്റനന്‍സ് കാലറിയില്‍ നിന്ന് കുറവ് കാലറി ഭക്ഷണം കഴിക്കുക അതില്‍ കാര്‍ബും, ഫാറ്റും, പ്രോട്ടീനും, കൂടാതെ, വൈറ്റമിന്‍സും, മിനറല്‍സും പോലെയുള്ള സൂഷ്മ പോഷകങ്ങളും, വെള്ളവും ഉണ്ടായിരിക്കണം. അതിനൊപ്പം വ്യായാമവും ചെയ്യുക. നമ്മള്‍ ഭക്ഷിച്ച കാലറിയിലെ പോരായ്മ , ശരീരം സ്‌റ്റോര്‍ ചെയ്ത് വച്ചിരിക്കുന്ന ഫാറ്റില്‍ നിന്ന് എടുക്കുകയും സാവധാനം ശരീരത്തിലെ ഫാറ്റിന്റെ അളവ് കുറയുകയും ചെയ്യും.
മനുഷ്യന്റെ ശരീരത്തിന് അത്യന്താപേക്ഷിതമായ മൂന്ന് സ്ഥൂല പോഷകങ്ങളാണ് കാര്‍ബോെ്രെഹഡ്രേറ്റ് അഥവാ അന്നജം, പ്രോട്ടീന്‍ അഥവാ മാംസ്യം, ഫാറ്റ് അല്ലെങ്കില്‍ കൊഴുപ്പ്. നാം ഭക്ഷിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ശരീരത്തിലെത്തി ബ്രേക്ഡൗണ്‍ ആകുമ്പോള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന എനര്‍ജിയുടെ യൂണിറ്റാണ് കാലറി. 1 ഗ്രാം കാര്‍ബിലും 1 ഗ്രാം പ്രോട്ടീനിലും അടങ്ങിയിരിക്കുന്നത് 4 കാലറിയാണ്, 1 ഗ്രാം ഫാറ്റില്‍ ഉള്ളത് 9 കാലറിയും.
ഏതൊരു മനുഷ്യനും, അവനവന്റെ ജെന്റര്‍, ഭാരം, വയസ്, ആക്റ്റിവിറ്റി ലെവല്‍ എന്നിവയൊക്കെ അനുസരിച്ച് ഒരു ദിവസം ഒരു നിശ്ചിത കാലറി ഊര്‍ജ്ജം ആവശ്യമുണ്ട്, അതില്‍ നിശ്ചിത അളവ്, കാര്‍ബ്, പ്രോട്ടീന്‍, ഫാറ്റ് ഇവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. നമ്മുടെ ഭക്ഷണത്തിലൂടെ (കാര്‍ബാവട്ടെ, പ്രോട്ടീനാവട്ടെ, ഫാറ്റാവട്ടെ) ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാലറി അധികമായാല്‍ ശരീരം അത് ഫാറ്റായി ശേഖരിച്ച് വക്കും ഇതാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. ലളിതമായി പറഞ്ഞാല്‍ അധിക കാലറി ഇന്റേക്കാണ് അമിത വണ്ണത്തിന് കാരണം.
ആഹാരം അളന്ന് കഴിക്കാന്‍ തുടങ്ങുന്ന അന്ന് മുതലേ ശരീരഭാരം കുറയുവാന്‍ തുടങ്ങൂ. കാലങ്ങളെടുത്ത് ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പാണ് അതിനാല്‍ അതിനെ നീക്കം ചെയ്യുവാനും അതിന്റേതായ സമയമെടുക്കും എന്നുള്ള വസ്തുത കൂടി മനസിലാക്കണം.
https://www.facebook.com/Malayalivartha