ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ നിരവധി മാര്‍ഗ്ഗങ്ങളാണ് നമ്മുടെ മണ്ണില്‍ വിളയുന്നത്
മനുഷ്യശരീരത്തിലെ ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്‌സിജന്‍ എത്തിക്കാന്‍ ഹീമോഗ്ലോബിന്‍ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്.അതിനാല്‍, ശരീരത്തില്‍ ആവിശ്യമായ ഹീമോഗ്ലോബിന്‍ വേണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ ചില ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിച്ചാല്‍ മതിയാകും.
ഇരുമ്ബ്, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ ബീറ്റ്‌റൂട്ട് ചുവന്ന രക്താണുക്കളെ പുനഃപ്രവര്‍ത്തന സന്നദ്ധമാക്കാനും പ്രവര്‍ത്തനക്ഷമമാക്കാനും സഹായിക്കുന്നു. ക്യാരറ്റ്, ഓറഞ്ച്, നെല്ലിക്ക എന്നിവ ചേര്‍ത്തുളള ബീറ്റ്‌റൂട്ട് ജ്യൂസ് ഹീമോഗ്ലോബിന്‍ അളവ് കൂട്ടുന്നതിനുളള മികച്ച ഒന്നാണ്.
ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. കൂടാതെ, വിറ്റാമിന്‍ ഡി, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ബി , ഇരുമ്ബ് തുടങ്ങിയ ധാതുക്കളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ വിളര്‍ച്ച തടയാനും പേശികളുടെയും അസ്ഥികളുടെയും ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണ്.
ഹീമോഗ്ലോബിന്റെ കുറവിന് ഏറ്റവും നല്ലതാണ് മാതളം. കാല്‍സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്ബിന്റെ ആഗിരണം വര്‍ദ്ധിപ്പിച്ച് വിളര്‍ച്ച തടയുന്നു. കൂടാതെ, ധാരാളം കാര്‍ബോഹൈഡ്രേട്‌സ് അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും.
കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവില്‍ പോഷകങ്ങളും അടങ്ങിയ ചീര ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക. ചീരയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇരുമ്പ് ആഗിരണം വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ സിയും ഇതിലുണ്ട്.
https://www.facebook.com/Malayalivartha