ഇന്ത്യയിൽ "ഐസ് ക്രീം" എന്ന പേരിൽ വിൽക്കപ്പെടുന്നതെല്ലാം ഐസ് ക്രീം അല്ല!!! ഫ്രോസൺ ഡെസ്സേർട്ടാണെന്ന സത്യം എത്ര പേർക്ക് അറിയാം? ഐസ്ക്രീമും ഫ്രോസൺ ഡെസേർട്ടും തമ്മിലുള്ള വ്യത്യാസം ഇതാണ്!
ഇന്ത്യയിൽ "ഐസ് ക്രീം" എന്ന പേരിൽ വിൽക്കപ്പെടുന്നതെല്ലാം ഐസ് ക്രീം അല്ല. ഫ്രോസൺ ഡെസ്സേർട് ആണ് എന്ന സത്യം എത്രപേർക്ക് അറിയാം ?. ഐസ്ക്രീമും ഫ്രോസൺ ഡെസേർട്ടും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം, ഐസ്ക്രീം പാൽ/ അല്ലെങ്കിൽ ക്രീം എന്നിവയിൽ നിന്നാണ് നിർമ്മിക്കുന്നത്, ഫ്രോസൺ ഡെസേർട്ടുകളിൽ ഉള്ളത് സസ്യ എണ്ണകൾ ആണ്
FSSAI ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം ഐസ് ക്രീമിൽ പാലും പാൽ കൊഴുപ്പുംമാത്രം ആയിരിക്കണം പ്രധാന ഘടകങ്ങൾ. അതിൽ വെജിറ്റബിൾ എണ്ണയും, വെജിറ്റബിൾ കൊഴുപ്പുകളും പാടില്ല.
ഐസ് ക്രീമുമായി രൂപസാദൃശ്യവും സ്വാദുമുള്ള, എന്നാൽ വെജിറ്റബിൾ എണ്ണ/കൊഴുപ്പ് അടങ്ങിയ പാൽ ഉത്പന്നങ്ങൾ Frozen dessert അഥവാ Frozen confection എന്ന പേരിലെ വിൽക്കാൻ പാടുള്ളൂ. ഇതിനെക്കുറിച്ച് ഭൂരിപക്ഷം ഉപഭോക്താക്കൾക്കും അറിവില്ല എന്നതാണ് സത്യം. ഈ അറിവില്ലായ്മ മുതലെടുത്തു നിർമ്മാതാക്കളും വ്യാപാരികളും നമ്മളെ പറ്റിക്കുന്നു.
ഇന്ത്യയിലെ ഐസ്ക്രീം വിപണിയുടെ ഏതാണ്ട് 40 ശതമാനത്തോളം ഫ്രോസൺ ഡെസേർട്ടുകളാണ്. അതുകൊണ്ടുതന്നെ ഐസ്ക്രീം എന്നു കരുതി കഴിക്കുന്ന പലതും ഐസ്ക്രീം ആയിരിക്കില്ല എന്നതാണ് സത്യം
Frozen dessert നിർമ്മിക്കാൻ ചെലവ് വളരെ കുറവായതിനാൽ കടകളിൽ ലഭിക്കുന്നത് കൂടുതലും അതാണ്. പാലും പാലുൽപന്നങ്ങളും ഉപയോഗിച്ച് നിർമിക്കുന്നതാണ് ഐസ്ക്രീം. രുചി വർധിപ്പിക്കാനായി ഇതിൽ മുട്ട, പഴങ്ങൾ, മധുരം, രുചികൾ എന്നിവ ചേർക്കുന്നു.
എന്നാൽ, ഫ്രോസൺ ഡെസേർട്ടിൽ ഉപയോഗിക്കുന്നത് സസ്യ എണ്ണകളാണ്. രണ്ട് ഉൽപന്നങ്ങളും തമ്മിൽ കാഴ്ച്ചയിലോ രുചിയിലോ വ്യത്യാസമില്ല. ഇവയിൽ ഉപയോഗിക്കുന്ന കൊഴുപ്പിന്റെ സ്രോതസിൽ മാത്രമാണ് വ്യത്യാസം. അതുകൊണ്ടുതന്നെ ആർക്കും പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്നുവരില്ല.എന്നാൽ യഥാർത്ഥ ഐസ് ക്രീമുമായി വിലയിൽ വ്യത്യാസം ഇല്ല താനും . ഈ ഉത്പന്നത്തിന്റെ പുറത്തു വ്യക്തമായി ഫ്രോസൺ ഡസേർട്ട് എന്ന ലേബൽ ചേർത്തിരിക്കണം എന്ന് നിയമം അനുശാസിക്കുന്നു.
പാക്കിങ്ങിൽ ഉള്ള പേരും ചിത്രവും ഉപഭോക്താവിനെ ആകർഷിക്കാൻ മാത്രം ഉള്ളവയാണ്, അത് മാത്രം ശ്രദ്ധിച്ചാൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട് . പാക്കിങ്ങിന് പുറമെ എഴുതിയിരിക്കുന്ന ലേബൽ ശ്രദ്ധിച്ചാ ൽ മിക്കവാറും തീരെ ചെറിയ അക്ഷരങ്ങളിൽ മൈക്രോസ്കോപ്പ് ഉപയോഗിച്ചാൽ മാത്രം വായിക്കാവുന്ന രീതിയിൽ ഫ്രോസൺ ഡസേർട്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടാകും.
പല ബ്രാൻഡിലും ഒന്നും രേഖപ്പെടുത്തിയിട്ടുണ്ടാവില്ല, ഇത് നിയമവിരുദ്ധമാണ്. പക്ഷെ അത്തരം ഐസ്ക്രീം എന്ന പേരിൽ കിട്ടുന്നത് ഫ്രോസൺ ഡസേർട്ട് എന്ന് ഉറപ്പിക്കാം. അടങ്ങിയിരിക്കുനവ ശ്രദ്ധിക്കുക. സസ്യ എണ്ണ /ഫാറ്റ് /സോളിഡ്‌സ്/പ്രോടീൻ എന്നിവയിൽ ഏതെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഫ്രോസൺ ഡസേർട്ട് ആണ്. ഐസ് ക്രീം എന്ന് പുറമെ വ്യക്തമായി എഴുതിയിട്ടില്ലെങ്കിൽ അത് ഐസ് ക്രീം അല്ല.
പല ഐസ് ക്രീം നിർമ്മാതാക്കളും ഫ്രോസൺ ഡെസ്സേർട്ടും വിൽക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മെറിബോയ് തങ്ങൾ ഫ്രോസൺ ഡെസ്സേർട് നിർമ്മിക്കുന്നില്ല എന്ന് അവകാശപ്പെടുന്നു.അവർ യഥാർത്ഥ പാൽ അല്ലെങ്കിൽ ക്രീം ഉപയോഗിച്ചുള്ള ഐസ്ക്രീം ഉണ്ടാക്കുന്നു എന്നാണു അവകാശപ്പെടുന്നത്
അമൂൽ ഒഴികെ ബാക്കി എല്ലാ ഇന്ത്യൻ ഐസ്ക്രീം കമ്പനികളും പാലിന് പകരം ഐസ്‌ക്രീമിൽ വെജിറ്റബിൾ എണ്ണയാണ് ഉപയോയോഗിക്കുന്നതെന്നാണ് പറയുന്നത് ..അവയുടെ ബ്രാൻഡുകൾ അറിയപ്പെടുന്നത് ഐസ്ക്രീം എന്ന പേരിലുമാണ് . പക്ഷെ , ഈ കമ്പനികൾക്കെതിരെ ഉപയോക്‌തൃ കോടതിയിൽ പരാതി നല്കാനാകുമോ ഏന് ചോദിച്ചാൽ ബുദ്ധിമുട്ടാണ്..
കാരണം നേരത്തെ പറഞ്ഞ പോലെ മൈക്രോസ്കോപിക് അക്ഷരങ്ങളിൽ ഫ്രോസൺ ടെസ്റ്റ് എന്ന് ലേബലിന്റെ മുകളിൽ എവിടെ എങ്കിലും എഴുതി ചേർത്തിട്ടുണ്ടാകും . നിലവിൽ അമുൽ ഐസ്ക്രീമിൽ പാൽ കൊഴുപ്പാണ് ഉപയോഗിക്കുന്നത്, . അതിനാൽ ഇത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധന പ്രകാരം 'ഐസ്ക്രീം' ആണെന്ന് ഉറപ്പിക്കാം
ശീതീകരിച്ച മധുരപലഹാരങ്ങളെ അപേക്ഷിച്ച് ഐസ്ക്രീമിൽ കൊഴുപ്പും കാർബോഹൈഡ്രേറ്റും കുറവാണ്. 100 ഗ്രാം ഫ്രോസൺ ഡെസേർട്ടിൽ 10.56 ഗ്രാം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, അതേസമയം ഐസ് ക്രീമിൽ 5.6 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. 100 ഗ്രാം ഫ്രോസൺ ഡെസേർട്ടിൽ കാർബോഹൈഡ്രേറ്റ് 25.28 ഗ്രാം ആണ്!! ഐസ്ക്രീമിൽ ഇത് 12.8 ഗ്രാം ആണ്. അങ്ങനെ നോക്കിയാൽ ഷുഗറും കൊളസ്ട്രോളും ഒക്കെ ഉള്ളവർക്ക് വല്ലപ്പോഴും ഒരു ഐസ് ക്രീം കഴിക്കുന്നതിനേക്കാൾ അപകടമാണ് ഫ്രോസൺ ഐസ്ക്രീം കഴിക്കുന്നത് . കുട്ടികൾക്കാണെങ്കിലും ഫ്രോസൺ ഐസ്ക്രീം കഴിക്കുന്നത് പൊണ്ണത്തടിപോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും .
പാലിന്റെയും പാലുൽപന്നത്തിന്റെയും സാന്നിധ്യം ഉള്ളതുകൊണ്ടുതന്നെ കാത്സ്യത്തിന്റെ അളവ് ഐസ്ക്രീമിലാണ് കൂടുതൽ. അതേസമയം, സസ്യ എണ്ണകൾ ഉപയോഗിക്കുന്നതിനാൽ ഫ്രോസൺ ഡെസേർട്ട് കൊളസ്ട്രോൾ വർധിപ്പിക്കുമെന്ന് പഠനങ്ങളുണ്ട്. അതുപോലെതന്നെ സാച്ചുറേറ്റഡ് ഫാറ്റിന്റെയും ട്രാൻസ് ഫാറ്റിന്റെയും അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ ശരീരത്തിന് നല്ലതല്ല. രണ്ടുൽപന്നങ്ങളും കൊഴുപ്പു കൂടുതലുള്ളവയായതിനാൽ അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണ്
വാസ്തവത്തിൽ ഇന്ത്യയിലെ ദുർബ്ബലമായ നിയമങ്ങൾ അനുസരിച്ചു കൊണ്ട് ഐസ് ക്രീം നിർമ്മാതാക്കൾ നമ്മളെ സമർത്ഥമായി കബളിപ്പിക്കുകയാണ്. അത് കൊണ്ട് ഉപഭോക്‌തൃ കോടതിയിൽ ഇവയെ ചോദ്യം ചെയ്യുന്നത് കൊണ്ട് കാര്യമില്ല. നമ്മൾ പരസ്യങ്ങളിൽ വഞ്ചിതരാകാതെ ഐസ് ക്രീം ആണെന്ന് ഉറപ്പിച്ചതിന് ശേഷം മാത്രം വാങ്ങുക.
https://www.facebook.com/Malayalivartha