ഹെന്റമ്മോ...! ബീറ്റ് റൂട്ടിന് ഇത്രയും ഗുണങ്ങളോ, ജ്യൂസ് രൂപത്തിലാക്കി ദിവസവും ഒരു ഗ്ലാസ് വീതം കുടിക്കുന്നത് പതിവാക്കിയാൽ ശരീരത്തിൽ ഈ മാറ്റങ്ങൾ
ബീറ്റ്റൂട്ട്, ജ്യൂസ് രൂപത്തിലാക്കി ദിവസവും ഒരു ഗ്ലാസ് വീതം കുടിക്കുന്നത് പതിവാക്കിയാൽ ശരീരത്തിൻ്റെ ആരോഗ്യവും ദീർഘായുസ്സും വർദ്ധിക്കും എന്നാണ് പല പോഷകാരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ബീറ്റ്റൂട്ടിൽ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പ് വർദ്ധിപ്പിക്കുന്നതിനും മെമ്മറി മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുന്നുണ്ട്. ഹീമോഗ്ലോബിൻ നില വർദ്ധിപ്പിക്കുന്നതിനായി ബീറ്റ്റൂട്ട് ശ്രദ്ധേയമായ ഗുണങ്ങളെ നൽകും. ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നത് ഹൃദയരോഗങ്ങളുടെ സാധ്യത കറിച്ചുകൊണ്ട് നല്ല ഹൃദയ ആരോഗ്യത്തിന് വഴിയൊരുക്കും.
ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തക്കുഴലുകളെ വികസിപ്പിക്കുന്ന നൈട്രേറ്റ് ഓക്സൈഡുകളായി മാറുന്നു. ഇത് രക്തസമ്മർദ്ദം കുറയുകന്നതിന് സഹായം ചെയ്യും. ബീറ്റ്റൂട്ട് ഉപഭോഗം വിളർച്ചയുടെ ലക്ഷണങ്ങളെയും ഡിമെൻഷ്യ പോലുള്ള ഓർമ്മ സംബന്ധമായ പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ സഹായം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ചില പഠനങ്ങൾ തലച്ചോറിന്റെ ഒരു ഭാഗമായ ലോബിന്റെ മെച്ചപ്പെട്ട പ്രകടനത്തിന് ബീറ്റ്റൂട്ട് ജ്യൂസ് സഹായം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുന്നു. നിങ്ങളുടെ ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നതിനായി ബീറ്റ്റൂട്ട് ജ്യൂസ് നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താം.
https://www.facebook.com/Malayalivartha