ഇനി മടി വിചാരിക്കേണ്ട...ദിവസവും ഒരു ഗ്ലാസ് നെല്ലിക്കാ ജ്യൂസ് ശീലമാക്കൂ, നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്....!!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസാക്കി കുടിക്കുന്നതിന് പകരം പൊതുവെ ഉപ്പിലിട്ടും അച്ചാറാക്കിയും കഴിച്ചാണ് എല്ലാവർക്കും ശീലം. എന്നാൽ നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങൾ പൂർണമായും ശരീരത്തിലെത്താൻ ജ്യൂസ് സഹായിക്കും.വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്.
നെല്ലിക്ക കഴിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം അത് നിങ്ങളുടെ രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു എന്നതാണ്. കൂടാതെ, സമ്മര്‍ദ്ദം ഒഴിവാക്കാൻ സഹായിക്കുന്ന വിവിധ ആന്റിഓക്‌സിഡന്റുകള്‍ നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു. കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്കയിലെ കരോട്ടിന്‍ സഹായിക്കുന്നു. തിമിരപ്രശ്‌നങ്ങള്‍, ഇന്‍ട്രാക്യുലര്‍ ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നതിനും അതുപോലെ തന്നെ ചുവപ്പ്, ചൊറിച്ചില്‍ എന്നിവ തടയുന്നതിനും നെല്ലിക്ക സഹായിക്കുന്നു.
ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദത്തിന്റെ തോത് നിയന്ത്രിക്കാനും സഹായിക്കുന്നു. നെല്ലിക്ക കഴിക്കുന്നതിലൂടെ ഉദരസംബന്ധമായ പ്രശ്‌നമായ അസിഡിറ്റിയെ അകറ്റിനിര്‍ത്താവുന്നതാണ്. മലബന്ധം, അസിഡിറ്റി, അള്‍സര്‍ എന്നിവയ്ക്ക് പരിഹാരമാണ് നെല്ലിക്ക. ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും നെല്ലിക്ക മികച്ചതാണ്.
പതിവായി നെല്ലിക്ക ജ്യൂസ് കുടിച്ചാൽ മലബന്ധം അടക്കമുള്ള പ്രശ്‌നങ്ങൾ മാറികിട്ടുകയും ശോധന ശരിയാകുകയും ചെയ്യും. ഡയേറിയ, വയറ്റിലെ അൾസർ തുടങ്ങിയ രോഗങ്ങൾക്ക് പരിഹാരം കൂടിയാണ് നെല്ലിക്ക ജ്യൂസ്. കഫശല്യത്തിന്റെ ഭാഗമായി വയറ്റിൽ നീരുവീഴുന്നതുമൂലം പലർക്കും വിശപ്പില്ലായ്മ അനുഭവപ്പെടാറുണ്ട്. ഇത് മാറാനും നെല്ലിക്ക ജ്യൂസ് ഗുണം ചെയ്യും.
https://www.facebook.com/Malayalivartha