മയോണൈസ് എങ്ങനെ വില്ലനാകുന്നു...പലരുടേയും ജീവന്‍ അപഹരിക്കാൻ മാത്രം ഇതിൽ എന്താണുള്ളത്, അറിയാം വിശദമായി
പൊതുവേ പ്രായഭേദമന്യേ എല്ലാവർക്കും മയോണൈസ് ഇഷ്ടമാണ്. നല്ല വെള്ള നിറത്തില്‍ കട്ടിയില്‍ ക്രീമിയായി ഇരിക്കുന്ന മയോണൈസ് പൊതുവില്‍ ഗ്രില്‍ഡ് ചിക്കന്‍, അല്‍ഫാം, മന്തി, അതുപോലെ, സാലഡ്, ഷവര്‍മ, ഖുബ്ബൂസ് എന്നിവയുടെ കൂടെയാണ് കഴിക്കുന്നത്. മുട്ടയുടെ വെള്ളയും ഓയിലും അതിലേയ്ക്ക് നാരങ്ങാ നീര് അല്ലെങ്കില്‍ വിനാഗിരി എന്നിവ ചേര്‍ത്ത് നല്ലപോലെ അടിച്ച് പതപ്പിച്ച് ഒരു ക്രീം പരുവത്തിലാക്കി ആണ് മയോണൈസ് തയ്യാറാക്കുന്നത്.
നല്ല ഫ്രഷ് ആയി മയോണൈസ് ഉപയോഗിക്കുകയാണെങ്കില്‍ അത് നമ്മളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. വിറ്റമിന്‍ ഇ, വിറ്റമിന്‍ കെ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. അതുപോലെ, മുട്ടയില്‍ ഒമേഗ- 3 ഫാറ്റി ആസിഡ്‌സ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും നല്ലതാണ്.എന്നാൽ ശരിയായ രീതിയില്‍ തയ്യാറാക്കാതിരിക്കുമ്പോഴാണ് പലപ്പോഴും മയോണൈസ് പലരുടേയും ജീവന്‍ എടുക്കുന്നത്.
പച്ചമുട്ടയില്‍ ധാരാളം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ഇതില്‍ അടങ്ങിയിരിക്കുന്ന സാല്‍മോണെല്ല ബാക്ടീരിയ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചെന്ന് വരാം.ഇത് വായുവില്‍ തുറന്ന് ഇരിക്കും തോറും ഇതിലെ ബാക്ടീരിയയുടെ എണ്ണവും പെരുകികൊണ്ടിരിക്കും. ഈ ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഡയേറിയ, പനി, വയറുവേദന എന്നീ അസുഖങ്ങള്‍ വരുന്നതിന് കാരണമാകാം.ഈ ബാക്ടീരിയ രക്തത്തില്‍ പ്രവേശിച്ചാല്‍ ഇത് മരണത്തിന് വരെ കാരണമാകാം.
https://www.facebook.com/Malayalivartha