വണ്ണം ഇല്ലാത്തതാണോ പ്രശ്‌നം?യഥാര്‍ത്ഥത്തില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ കഴിച്ചാൽ മതി: ഇതാ ഈ പഴങ്ങളും, പച്ചക്കറികളും അറിയൂ
വണ്ണം കുറയ്ക്കുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ അതുപോലെ തന്നെ പ്രയാസമുള്ള സംഗതിയാണ് മറ്റുചിലർക്ക് വണ്ണം കൂറ്റൻ ശ്രമിക്കുന്നതും. എന്ത് കഴിച്ചിട്ടും എത്ര കഴിച്ചിട്ടും വണ്ണം കൂടുന്നില്ലെന്ന് പരാതിപ്പെടുന്നവരുണ്ട്.
എന്നാൽ ഇവര്‍ യഥാര്‍ത്ഥത്തില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ കഴിക്കാത്തതിനെ തുടർന്നാണ് വണ്ണം കൂടാതിരിക്കാനുള്ള കാരണം. ഇതാ വണ്ണം കൂട്ടാൻ സഹായകമാകുന്ന ചില പഴങ്ങളും പച്ചക്കറികളും. ആദ്യം വണ്ണം കൂട്ടാൻ സഹായിക്കുന്ന പഴങ്ങളെ കുറിച്ചറിയാം.
ദിവസവും നേന്ത്രപ്പഴം കഴിക്കുന്നത് വണ്ണം കൂട്ടാൻ സഹായിക്കുന്നതാണ്. ഷുഗറിന്‍റെയും ഫൈബറിന്‍റെയും നല്ലൊരു സ്രോതസാണ് നേന്ത്രപ്പഴം. അതിനാൽ വണ്ണം വെക്കാൻ ആഗ്രഹിക്കുന്നവർ കഴിക്കുക. മറ്റൊന്ന് ഡ്രൈഡ് ഫ്രൂട്ട്സ് അഥവാ പഴങ്ങള്‍ ഉണക്കിയത്. ഇത് വണ്ണം കൂട്ടുന്നതിനായി പതിവായി കഴിക്കാവുന്നതാണ്. ഇവയിൽ ധാരാളം പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാൽ വളരെ നല്ലതാണു. ഒപ്പം നട്ട്സും ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.
ദിവസേന ഉണ്ടാക്കുന്ന കറികളിലേക്കും മറ്റും ചേര്‍ക്കുന്നൊരു ചേരുവയാണ് തേങ്ങ. കൊഴുപ്പ്, മാംഗനീസ്, സെലീനിയം എന്നിവയാല്‍ സമ്പന്നമാണ് തേങ്ങ. അതിനാൽ ഈ തേങ്ങയും വണ്ണം കൂട്ടാൻ സഹായിക്കുന്നൊരു ഭക്ഷണസാധനം തന്നെയാണ്. ഇവയെല്ലാം വണ്ണം കൂട്ടാൻ സഹായിക്കുന്നു. കൂടാതെ ധാരാളം ധാതുക്കളും തേങ്ങയില്‍ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യത്തിന് നല്ലതാണ്.
മാമ്പഴം ഒരുപാട് പേര്‍ക്ക് ഇഷ്ടമുള്ളൊരു പഴമാണ്. കാര്‍ബും ഷുഗറും നല്ലരീതിയില്‍ അടങ്ങിയിരിക്കുന്നു എന്നതിനാലാൽ തന്നെ മാമ്പഴവും വണ്ണം കൂട്ടാൻ സഹായിക്കുന്നൊരു പഴമാണ്. അവക്കാഡോ ഒരുാപട് ആരോഗ്യഗുണങ്ങളുള്ളൊരു പഴമാണ്. ഇതും വണ്ണം കൂട്ടാൻ വളരെ നല്ലതാണു. ഇതിൽ കൊഴുപ്പ് വലിയ രീതിയില്‍ അടങ്ങിയിരിക്കുന്നു എന്നതിലാണിത് വണ്ണം കൂട്ടാൻ സഹായകമാകുന്നത്.
ഇത്തരത്തിലുള്ള പഴങ്ങള്‍ക്കൊപ്പം തന്നെ പച്ചക്കറികളും വണ്ണം കൂട്ടാൻ സഹായിക്കുന്നതാണ്.അത്തരത്തിലുള്ള ചില പച്ചക്കറികൾ ഇതൊക്കെയാണ്.
എല്ലാ വീടുകളിലും നിത്യ വും ഉപയോഗിക്കാറുള്ളൊരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. പതിവായി കഴിക്കുന്നതിലൂടെ വണ്ണം കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഇതിൽ മാഷ്ഡ് പൊട്ടാറ്റോസ്, റോസ്റ്റഡ് പൊട്ടാറ്റോസ് എന്നിവയാണ് കഴിക്കുന്നതിന് ഉചിതം.
അതുപോലെ പതിവായി ഗ്രീന്‍ പീസ് കഴിക്കുന്നതും വണ്ണം കൂട്ടാൻ സഹായിക്കുന്നതാണ്. കലോറിയിലും പോഷകത്തിന്‍റെ കാര്യത്തിലും മുന്നിലാണ് ഗ്രീന്‍ പീസ് എന്നതിനാലാണിത്. കൂടാതെ വൈറ്റമിന്‍-സി, കെ, ഫോളേറ്റ് എന്നിവയാലെല്ലാം ഗ്രീൻ പീസ് സമ്പന്നമായത് കൊണ്ട് തന്നെ ഇവയെല്ലാം ആരോഗ്യത്തിന് വിവിധ രീതിയില്‍ ഫലപ്രദവുമാണ്. കോണ്‍ അഥവാ ചോളം കഴിക്കുന്നതും വണ്ണം കൂട്ടാൻ നല്ലതാണു. ഉയര്‍ന്ന കലോറിയാണ് ഇതിന് സഹായകമാകുന്നത്. ഒപ്പം തന്നെ മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിന്‍-ബി എന്നിവയാലും സമ്പന്നമാണ് കോണ്‍.
https://www.facebook.com/Malayalivartha