പ്രമേഹരോഗത്തില്‍ നിന്ന് രക്ഷ നേടാനും ഓർമശക്തി വർദ്ധിപ്പിക്കാനും ഇതുമതി, ആപ്പിളിന്റെ മറ്റ് ഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പല രോഗങ്ങളെ തടയാനും ആപ്പിൾ സഹായിക്കും. എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാനും ആപ്പിളിന് കഴിവുണ്ട്. പ്രമേഹരോഗത്തില്‍ നിന്ന് രക്ഷ നേടാനും ഓർമശക്തി വർദ്ധിപ്പിക്കാനും ആപ്പിൾ ഉത്തമമാണ്.
എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാനും ആപ്പിളിന് കഴിവുണ്ട്. ആപ്പിളിന്റെ ഗുണങ്ങൾ അറിയാമെങ്കിലും പലപ്പോഴും പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് ആപ്പിൾ തൊലിയോട് കൂടി കഴിക്കണമോ അല്ലെങ്കിൽ തൊലി കളഞ്ഞ് കഴിക്കണമോ എന്നുള്ളത്.
ആപ്പിളിന്റെ തൊലി നാരുകളാൽ സമ്പുഷ്ടമാണ്. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇവ മലബന്ധത്തിന് മികച്ച ഒരു ആശ്വാസമാണ്. നാരുകൾ അടങ്ങിയതിനാൽ ആപ്പിൾ തൊലിയോട് കൂടി കഴിക്കുന്നതാണ് നല്ലത്. എന്നാൽ തൊലി കളഞ്ഞ് കഴിച്ചാലും ആരോഗ്യപരമായ പല ഗുണങ്ങളും നമുക്ക് ലഭിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
ആപ്പിൾ കഴിക്കുന്നത് ശരീരത്തിന് വളരെ അധികം ഗുണമേ ചെയ്യൂ. എങ്കിലും രാത്രിയിൽ ആപ്പിൾ കഴിക്കാൻ പാടില്ല എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കാൻ ആപ്പിൾ രാവിലെ പ്രഭാത ഭക്ഷണത്തിനു മുൻപ് വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലതെന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. രാത്രി ഒഴിച്ച് ബാക്കിയുള്ള ആഹാര സമയങ്ങളിൽ ആപ്പിളിനെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്..
https://www.facebook.com/Malayalivartha