പഴങ്കഞ്ഞി സൂപ്പറാണ്...! ശതകോടീശ്വരന്റെ ഇഷ്ട ഭക്ഷണത്തിന് പിന്നിലെ രഹസ്യം ഇത്
വേനൽക്കാലമാകാറായി, ഈ സമയത്ത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഭക്ഷണമാണ് പഴങ്കഞ്ഞി. പഴങ്കഞ്ഞിക്ക് സ്വതവേയുള്ള തണുപ്പ് ശരീരത്തിനും കുളിർമ നൽകും. അയ്യേ പഴങ്കഞ്ഞി ഒക്കെ പഴഞ്ചൻ അല്ലെ..ഞങ്ങളൊക്കെ മോഡേൺ ആണെന്ന് പറയുന്നവർ കേൾക്കൂ. ആഗോള ടെക്നോളജി കമ്പനിയായ സോഹോയുടെ സിഇഒയും ശതകോടീശ്വരനുമായ ശ്രീധർ വെമ്പുവിന്റെ പ്രഭാതഭക്ഷണം പഴങ്കഞ്ഞിയാണ് .അദ്ദേഹം കഞ്ഞി കുടിക്കാനുള്ള കാരണം എന്താണെന്നറിയാമോ ?
ഒരു രാത്രി ഇരിക്കുന്ന ചോറിൽ ഗുണകരമായ ബാക്ടീരിയകൾ ഉണ്ടാകുന്നതാണ് പഴങ്കഞ്ഞി. പഴങ്കഞ്ഞിയിൽ ധാരാളമായി ബി-6, ബി-12 വൈറ്റമിനുകൾ അടങ്ങിയിട്ടുണ്ട്, വെജിറ്റേറിയൻ ഭക്ഷണം മാത്രം കഴിക്കുന്നവർക്ക് ഈ വൈറ്റമിനുകളുടെ അപര്യാപdതത ഒഴിവാക്കാൻ പഴങ്കഞ്ഞി കുടിച്ചാൽ മതി... . ധാരാളം ആന്റി ഓക്‌സിഡന്റുകളും ഊർജവും പഴങ്കഞ്ഞിയിൽ അടങ്ങിയിട്ടുണ്ട്.
അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകും ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി...ഇനി പച്ചമുളകിനു പകരം കാന്താരി ആണെങ്കിലോ ....ആ സ്വാദ് ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും. ചോറ് ഏറെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയൺ, പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയാകുന്നു. സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇതൊക്കെ അറിഞ്ഞിട്ടാണ് നമ്മുടെ ശതകോടീശ്വരൻ പഴങ്കഞ്ഞി കുടിക്കാൻ തുടങ്ങിയത്.
ഇതോടെ ‘ഇറിറ്റബിൾ ബവൽ സിൻഡ്രോം എന്ന തന്റെ രോഗം തോടെ പൂർണമായും ഭേദപ്പെട്ടു. അലർജി പ്രശ്നങ്ങളും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി പഴങ്കഞ്ഞിയാണ് എന്റെ പ്രഭാതഭക്ഷണം. രോഗം ഇപ്പോൾ പൂർണമായും സുഖപ്പെട്ടു. തന്റെ അനുഭവം ചില രോഗികളെ സഹായിക്കുമെന്നു കരുതിയാണ് ഈ പോസ്റ്റ്’- ശ്രീധർ വെമ്പു ട്വീറ്റിൽ പറയുന്നു. ഇപ്പോൾ പഴങ്കഞ്ഞി ജീവിതത്തിന്റെ ഭാഗമായെന്നും ശ്രീധർ വെമ്പു ട്വീറ്റിൽ കുറിച്ചു.
നമ്മുടെ ദഹന സംവിധാനത്തിൽ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വൻകുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ബവൽ എന്ന് വിളിക്കാം. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്ന് വിശേഷിപ്പിക്കുന്നു. വയർ വേദന, വയറിനുള്ളിൽ ഗ്യാസ് നിറയൽ, വയറിന് അസ്വസ്ഥത, വയറിളക്കം, മലബന്ധം, അടിക്കടി ടോയ്‌ലറ്റിൽ പോകണമെന്ന തോന്നൽ, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട് എന്നിവയെല്ലാം ഇറിറ്റബിൾ ബവൽ സിൻഡ്രോമിന്റെ ലക്ഷണങ്ങളാണ്. മലബന്ധത്തോട് കൂടിയത്, വയറിളക്കത്തോട് കൂടിയത്, ഇവ രണ്ടും ചേർന്നത് എന്നിങ്ങനെ ഇറിറ്റബിൽ ബവൽ സിൻഡ്രോം പല തരത്തിലുണ്ട്.
തലച്ചോറും കുടലുകളും തമ്മിലുള്ള സന്ദേശങ്ങൾ കൈമാറുന്ന നാഡീവ്യൂഹങ്ങൾക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ മൂലം ശരീരം ചിലപ്പോൾ ദഹനപ്രക്രിയയിലുണ്ടാകുന്ന മാറ്റങ്ങളോട് അമിതമായി പ്രതികരിക്കും. ഇത് അതിസാരത്തിലേക്കും മലബന്ധത്തിലേക്കും ഗ്യാസ് കെട്ടലിലേക്കും നയിക്കാം. ബാക്ടീരിയയോ വൈറസോ മൂലമുണ്ടാകുന്ന ഗ്യാസ്‌ട്രോഎന്റെറൈറ്റിസും ഐബിഎസിന് കാരണമാകാം. കുടലിൽ ബാക്ടീരിയയുടെ അമിതവളർച്ചയാകാം മറ്റൊരു കാരണം. വളരെ ചെറുപ്പത്തിൽ തന്നെ ജീവിതത്തിലുണ്ടാകുന്ന അമിതമായ സമ്മർദം ഐബിഎസിലേക്ക് നയിക്കാറുണ്ട്.
വയറിൽ മനുഷ്യശരീരത്തിന് ഗുണകരമായ ലക്ഷണക്കണക്കിന് മൈക്രോബുകൾ താമസിക്കുന്നുണ്ട്. ഇവയിലുണ്ടാകുന്ന ചില മാറ്റങ്ങളും ഐബിഎസിന് കാരണമാകാം. ഗോതമ്പ്, പാൽ, സിട്രസ് പഴങ്ങൾ, ബീൻസ്, കാബേജ്, ഗ്യാസ് നിറഞ്ഞ പാനീയങ്ങൾ എന്നിവയോടുള്ള ശരീരത്തിന്റെ പ്രതികരണവും ചിലപ്പോൾ ഐബിഎസിന് കാരണമാകാം. പഞ്ചസാരയോ എണ്ണയോ എരിവോ കൂടുതൽ അടങ്ങിയ ഭക്ഷണവും ചിലപ്പോൾ പ്രശ്‌നങ്ങൾ വഷളാക്കാം.
ഐബിഎസിനുള്ള ചികിത്സ എല്ലാവർക്കും ഒരേ രീതിയിൽ ആകണമെന്നില്ല. പഴങ്ങളും പച്ചക്കറികളും ഹോൾ ഗ്രെയ്‌നുകളും നട്‌സും അടങ്ങിയ വിഭവങ്ങൾ വഴി ഭക്ഷണത്തിലെ ഫൈബർ തോത് പടിപടിയായി ഉയർത്തിക്കൊണ്ട് വരുന്നത് ഗുണം ചെയ്യും. ദിവസവും ഏഴെട്ട് ഗ്ലാസ് വെള്ളം കുടിച്ച് ശരീരത്തിന്റെ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം. വലിയ അളവിൽ ഭക്ഷണം ഒരു നേരം കഴിക്കാതെ ലഘു ഭക്ഷണങ്ങളായി ചെറിയ ഇടവേളകളിൽ കഴിക്കുന്നതും പ്രയോജനം ചെയ്യും. പ്രോബയോട്ടിക്കുകൾ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് വയറിലെ നല്ല ബാക്ടീരിയയുടെ വളർച്ചയെ സഹായിക്കും. ഐബിഎസ് ബാധിതരിൽ ലാക്ടോസ് ഇൻടോളറൻസ് പതിവായതിനാൽ പാലുത്പന്നങ്ങളും മിതമായ തോതിൽ മാത്രം കഴിക്കേണ്ടതാണ്. സോയബീൻ, ആൽമണ്ട്, ചീര, എള്ള് എവാ ഈ രോഗത്തെ ഉള്ളവർ കഴിക്കണം
https://www.facebook.com/Malayalivartha