ബദാം നിങ്ങൾ ഇങ്ങനെയാണോ കഴിക്കുന്നത്, ഈ രീതിയിൽ കഴിച്ചാൽ ഇരട്ടി ഗുണം
നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ നിർണായകവും സുപ്രധാനവുമായ നിരവധി ഘടകങ്ങൾ ബദാമിൽ അടങ്ങിയിരിക്കുന്നു. ഇതിൽ ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകൾ, ഒമേഗ 3-, 6-ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, കാൽസ്യം, മറ്റ് സുപ്രധാന ഘടകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.എന്നാൽ ബദാം വെറുതെ കഴിക്കുന്നതിലും നല്ലത് കുതിർത്ത് കഴിക്കുന്നതാണ്. ഇതിന് കാരണം ലഭ്യമായ പോഷകങ്ങൾ വർധിപ്പിക്കാൻ ബദാം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തിടുക ശേഷം രാവിലെ ഇത് കളിക്കുന്നതാണ്.
ബദാമിൽ ഒമേഗ 3-ഉം 6-ഉം ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, കാൽസ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കുതിർത്ത ബദാം ദിവസവും കഴിക്കുന്നത് മുഴുവൻ ഊർജ്ജനില നിലനിർത്താൻ സഹായിക്കുന്നു. മാത്രമല്ല ലഘുഭക്ഷണങ്ങളോടുള്ള ആസക്തി കുറയ്ക്കുന്നു. ബദാം പ്രോട്ടീന്റെ നല്ല ഉറവിടമാണ്. 1-ഔൺസ് സെർവിംഗിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ നൽകുന്നു. ബദാം കഴിക്കുന്നത് നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവ് കൂട്ടാനും സഹായിക്കുമെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha