പേപ്പറിൽ പൊതിഞ്ഞ പഴംപൊരിയും ഉള്ളിവടയും...ജീവനെടുക്കാൻ ഇത് മതി
ആരോഗ്യത്തോടെ ജീവിക്കാൻ ആഗ്രഹം തോന്നാത്തവരുണ്ടോ? എന്നാൽ പലപ്പോഴും നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്യുന്ന ചില കാര്യങ്ങൾ നമ്മുടെ ജീവന് തന്നെ ഭീഷണിയാകാറുണ്ട് . നാട്ടിന്‍ പുറങ്ങളില്‍ മാത്രമല്ല, നഗരപ്രദേശങ്ങളിലും ചായക്കടകളിലും മറ്റും പലഹാരങ്ങള്‍ പത്രക്കടലാസില്‍ പൊതിഞ്ഞു നല്‍കുക പതിവാണ്. എണ്ണയിൽ കിടന്ന് മൊരിഞ്ഞ പഴം പൊരിയും ഉള്ളിവടയുമെല്ലാം അവ പൊതിഞ്ഞ് കിട്ടുന്ന കടലാസ്സിൽ തന്നെ ഒന്നമർത്തി , എന്ന കളഞ് സമാധാനത്തോടെ നമ്മളെല്ലാം ആസ്വദിച്ചു കഴിക്കാറില്ലേ ? എന്നാൽ ഇത് എത്രമാത്രം ആരോഗ്യത്തിനു ഹാനികരമാണെന്ന് അറിയാമോ ?
ഇപ്പോൾ എല്ലാവരും മനസ്സിൽ കരുതുന്നത് ഇതൊക്കെ പണ്ട് മുതൽക്കേ ഉള്ള ശീലമല്ല ? എന്നിട്ടാരും മരിച്ചില്ലല്ലോ എന്നൊക്കെ ആകും ... പക്ഷെ പണ്ടത്തെ ആളുകളുടെ , വേണ്ട രണ്ടു വര്ഷം മുൻപ് കോവിഡിന് മുൻപുള്ള അത്ര ആരോഗ്യം പോലും നമ്മൾക്ക് ഇപ്പോൾ ഇല്ലല്ലോ .. അതുകൊണ്ട് തന്നെ നിസ്സാര കാര്യങ്ങൾക്ക് അലർജിയും മറ്റ് അസുഖങ്ങളും പിടിപെടാനുള്ള സാധ്യത ഇപ്പോൾ വളരെ കൂടുതലാണ് ,അതുകൊണ്ട് സൂക്ഷിച്ച മതിയാകൂ
ഭഷ്യ സുരക്ഷ വിഭാഗത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെയാണ് . അച്ചടിക്കായി പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിൽ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന രാസവസ്തുക്കളുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണത്തിനൊപ്പം ഇവയും ശരീരത്തിലെത്തും. . ചൂടുള്ള എണ്ണപ്പലഹാരങ്ങൾ അച്ചടിച്ച കടലാസില്‍ പൊതിയുമ്ബോള്‍ പ്രധാനമായും സംഭവിക്കുന്നത് കടലാസിലെ ഈയം പുറത്ത് വരുന്നു എന്നതാണ് . ഈ ഈയവും ആഹാരത്തിനൊപ്പം ശരീരത്തില്‍ കടക്കുന്നു. ഇത് കഴിക്കുന്നത് ആരോഗ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കും.
ഈയം ശരീരത്തില്‍ കടക്കുന്നത് ക്യാന്‍സറിന് കാരണമാകും. മാത്രമല്ല വന്ധ്യത, പെരുമാറ്റവൈകല്യം, ചിന്തശേഷിക്കുറവ്, മറവി, അലസത, എന്നിവയ്ക്കും കാരണമാകുന്നു. അമിതമായി അളവില്‍ ഈയം ഉള്ളില്‍ കടന്നാല്‍ പെട്ടന്നുള്ള മരണം വരെ സംഭവിക്കാം. പലഹാരങ്ങള്‍ കടലാസില്‍ പൊതിയുന്നത് മാത്രമല്ല, കടലാസിന്റെ മുകളില്‍ വയ്ക്കുന്നതും, കടലാസുകൊണ്ട് മൂടി വയ്ക്കുന്നതും കടലാസില്‍ കൈ തുടയ്ക്കുന്നതും അപകടമാണ്.
രോഗങ്ങൾക്ക് പല കാരണങ്ങളുണ്ടാകും. രോഗാണുക്കൾ, പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം എന്നിവയെല്ലാം അതിൽ ഉൾപ്പെടും. അമിതാദ്ധ്വാനം, ആരോഗ്യകരമല്ലാത്ത തൊഴിലിടങ്ങൾ, സുരക്ഷിതമല്ലാത്ത തൊഴിൽ, അമിത മാനസിക സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവയും രോഗാവസ്ഥയായി മാറാം. ജീവിക്കുന്ന സാഹചര്യം പൊതുവിൽ വ്യക്തികളുടെ ആരോഗ്യവും ജീവിതത്തിന്റെ ഗുണനിലവാരം നിർണ്ണയിക്കുന്നതിലും പരമപ്രധാനമാണ് എന്നാണ് പറയുന്നത്. എണ്ണപലഹാരങ്ങൾ ഇതുവരെ ഇങ്ങനെകഴിച്ചിട്ട അസുഖമുണ്ടായില്ല എന് തർക്കിക്കുന്നവർ ശ്രദ്ധിക്കൂ .. ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയും മെച്ചപ്പെട്ട പരിസ്ഥിതിയുമാണ് നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം .. കൂടുതൽ ശ്രദ്ധിച്ചാൽ ആരോഗ്യത്തോടെ ജീവിയ്ക്കാം ..
https://www.facebook.com/Malayalivartha