വേനൽക്കാലത്തെ 'തണ്ണിമത്തൻ ദിനങ്ങൾ'...! കഴിക്കാം മുഖത്തും പുരട്ടാം, അറിയാം മറ്റ് ഗുണങ്ങള്‍
വേനൽക്കാലത്ത് വിപണി കീഴടക്കുന്ന ഒരു പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട് അതിനാല്‍ വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ശരീരത്തിന് ഇത് ഏറെ ഗുണകരം ചെയ്യും.
കൊഴുപ്പും അന്നജവും കുറവായ തണ്ണിമത്തനിൽ ധാരാളം ജലാംശവും വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്.കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു.
ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ഇവ രക്തസമ്മർദം കുറയ്ക്കാനും ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിനും സഹായിക്കുന്നു.തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ‘സിട്രുലിന്‍’ എന്ന അമിനോ ആസിഡ് ബിപി നിയന്ത്രിച്ചുനിര്‍ത്തുന്നതിനും രക്തയോട്ടം സുഗമമാക്കുന്നതിനുമെല്ലാം നല്ലതാണ്.
എന്നാല്‍ ഊർജത്തിന്റെ അളവ് കുറവാണെങ്കിലും ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലുള്ളതിനാൽ തണ്ണിമത്തൻ അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ല. ചര്‍മ്മത്തിന്‍റെ തിളക്കത്തിനും കരുവാളിപ്പ് മാറ്റാനുമൊക്കെ ഇവ നല്ലതാണ്. വരണ്ട ത്വക്കുള്ളവര്‍ തണ്ണിമത്തന്‍ മുഖത്ത് പുരട്ടുന്നത് ഏറെ ഗുണകരമാണ്.
https://www.facebook.com/Malayalivartha