ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ, അകാലനര അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം
ചെറുപ്രായത്തില്‍ തന്നെ ഇന്ന് ചിലര്‍ക്ക് തലമുടി നരയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള അകാലനര ചിലരെ എങ്കിലും ഏറെ ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. ഇതിന് പ്രതിവിധി തേടി വിപണിയില്‍ ലഭ്യമായ പല ഉത്പന്നങ്ങളും ഉപയോഗിച്ച് പരാജയപ്പെട്ടവരാണ് പലരും.തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വിറ്റാമിനുകള്‍ ആവശ്യമാണ്.
വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും ഇത്തരത്തിലുള്ള അകാലനര പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും. അതിനാല്‍ അകാലനരയെ അകറ്റാനും ആരോഗ്യമുള്ള തലമുടിക്കുമായി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മുട്ട, പാലും പാലുല്‍പ്പന്നങ്ങളും, മത്സ്യം, നട്‌സും സീഡുകളും, ചെറുപയര്‍ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അകാലനരയെ അകറ്റാൻ സഹായിക്കുന്നവയാണ്.
https://www.facebook.com/Malayalivartha