ഫ്രീസര്‍ തുറന്ന ഉദ്യോഗസ്ഥര്‍ ഞെട്ടി: പുഴുവരിക്കുന്ന മാംസങ്ങളും ഉപയോഗ ശൂന്യമായ പഴക്കം ചെന്ന ഭക്ഷണങ്ങളും:- ചിക്കനിലും ശവര്മ്മയിലും പുഴുക്കള്‍ പെറ്റുപെരുകി:- ഹോട്ടല്‍ അടച്ച് പൂട്ടി അധികൃതര്‍....
പുഴുവരിക്കുന്ന മാംസങ്ങളും ഉപയോഗശൂന്യമായ പഴക്കം ചെന്ന ഭക്ഷണങ്ങളും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കുഴിമന്തിയിൽ നിന്ന് പുഴുവിനെ ലഭിച്ചതായി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. പത്തനംതിട്ട അടൂർ ഗാന്ധി പാർക്കിന് സമീപത്തുള്ള അറേബ്യൻ ഡ്രീംസ് എന്ന ഹോട്ടലിൽ നിന്നാണ് പുഴുവരിച്ച നിലയിലുള്ള കോഴിയിറച്ചിയും ഭക്ഷണ പദാർത്ഥങ്ങളും കണ്ടെത്തിയത്.
പരിശോധനയ്ക്കിടെ ഹോട്ടലിന് പുറകുവശത്ത് സൂക്ഷിച്ചിരുന്ന ഫ്രീസർ തുറന്നപ്പോൾ, ഹോട്ടലിൽ എത്തുന്നവർക്ക് നൽകാനായി സൂക്ഷിച്ച ചിക്കനിലും ശവർമ്മയിലും പുഴുക്കൾ പെറ്റുപെരുകിയിരിക്കുകയായിരുന്നു.
പിടികൂടിയ ഭക്ഷ്യവസ്തുക്കൾ ഉദ്യോഗസ്ഥർ പൂർണമായും നശിപ്പിച്ചു. ഹോട്ടൽ അടച്ചുപൂട്ടുകയും ചെയ്തു. ഹോട്ടൽ ഉടമയ്ക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha