ചോറ് ഫ്രിഡ്ജിൽ വച്ച് കഴിക്കാറുണ്ടോ?അറിയുക.. ചിലപ്പോൾ മരണകാരണമായേക്കാം
ഒരു നേരം എങ്കിലും ചോറ് കഴിക്കാതിരുന്നാൽ ഒരു വല്ലായ്മ തോന്നുന്നവരും രണ്ടും മൂന്നും ദിവസത്തേക്ക് ചോറുണ്ടാക്കി ഫ്രിഡ്ജിൽ വച്ച് ആവശ്യത്തിന് തിളപ്പിച്ച് എടുക്കുന്നവരും ഉറപ്പായും ഈ വീഡിയോ കാണണം. അതുപോലെ ഫ്രിഡ്ജിൽ നിന്നെടുത്ത ചോറ് ചൂടാക്കി കഴിച്ചു ഛർദ്ദിൽ വന്നവരും ധാരാളമുണ്ട് .. തലേ ദിവസം അതേ ചോറുണ്ടിട്ട് പ്രശ്നമുണ്ടായില്ലല്ലോ,ഫ്രിഡ്ജിൽ വെച്ചതാണല്ലോ എന്നൊക്കെയുള്ള ന്യായം പറയുന്നതും കേൾക്കാറുണ്ട് ..
ഇന്നത്തെ കാലത്ത ഒട്ടുമിക്ക ആളുകൾക്കും തിരക്കാണ്.. അപ്പോ ഒന്നോ രണ്ടോ ദിവസത്തേക്കുളള ചോറ് ഫ്രിഡ്ജിൽ വച്ച് ആവശ്യത്തിന് തിളപ്പിച്ചതിനുശേഷം ഊട്ടി എടുക്കുന്ന പതിവ് ഉള്ളവർ ജോലിക്കാർക്കിടയിൽ ധാരാളം ഉണ്ട്.. രാവിലെ പാകം ചെയ്ത ചോറ് ഫ്രിഡ്ജിൽ വെച്ച് രാത്രി ആ ചോറു കഴിക്കുന്നവരും ഉറപ്പായും ഇത് മുഴുവനും കാണണം.
ഇന്ന് ഫ്രിഡ്ജില്ലാത്ത വീടില്ല, ബാക്കി വരുന്ന എല്ലാ ഭക്ഷണവും ഫ്രിഡ്ജിലോട്ട് തള്ളിയാൽ എല്ലാവർക്കും സമാധാനമാകും. രാവിലെ നേരത്തെ ജോലിക്കിറങ്ങേണ്ടവരും രാത്രിയിൽ ചോറുണ്ടാക്കി ഫ്രിഡ്ജിൽ വെക്കാറുണ്ട് .. രാവിലെ എഴുന്നേറ്റ് വെളളത്തിലിട്ട് തിളപ്പിച്ചാൽ ചോറായി.. ഒന്നോ രണ്ടോ പേരുളള വീടാണെങ്കിൽ വളരെ ഈസി.. പക്ഷേ ഒരിക്കൽ വേവിച്ച ചോറ് ഫ്രീഡ്ജിൽ വച്ച് പിന്നെയും വേവിക്കാൻ പാടുണ്ടോ..?
ഫുഡ് സ്റ്റാന്റേഡ് ഏജന്‍സി പറയുന്നതനുസരിച്ച് പാകം ചെയ്യാത്ത അരിയില്‍ ഉപദ്രവകാരികളായ ബാക്ടീരിയകളുണ്ട്. പാകം ചെയ്യുമ്പോള്‍ അരി നന്നായി വെന്താലേ ഇവ ചത്തുപോവൂ. ചോറ് കൃത്യ താപനിലയിലല്ലാതെ സൂക്ഷിച്ചാല്‍ ഈ ബാക്ടീരിയകള്‍ വീണ്ടും വരാന്‍ സാധ്യതകളേറെയാണ്. പിന്നീട് കഴിയ്ക്കുമ്പോള്‍ ഇവ ശരീരത്തിലെത്തും. ഉദാഹരണത്തിന് രാവിലെ ചോറ് പാകം ചെയ്തു കഴിഞ്ഞ് ഇതേ ചോറു തന്നെ വൈകിട്ടും കഴിയ്ക്കുമ്പോള്‍ ഈ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാകും.
ഇവ ശരീരത്തിലെത്തും. പാകം ചെയ്ത് ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ചോറു കഴിയ്ക്കുകയാണ് ചെയ്യേണ്ടത്. ഇതു കഴിഞ്ഞാല്‍ ഇവയില്‍ രോഗാണുക്കള്‍ വരാന്‍ സാധ്യതയേറെയാണ്. അല്ലെങ്കില്‍ ഇത് നല്ല തണുപ്പുള്ള അവസ്ഥയില്‍ സൂക്ഷിക്കണം. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടി വന്നാല്‍ നിര്‍ബന്ധമായും നല്ല തണുപ്പുള്ള അവസ്ഥയിലായിരിക്കണം. അതായത് കുറഞ്ഞ താപനിലയില്‍. ഫ്രിഡ്ജില്‍ സൂക്ഷിച്ച ചോറാണെങ്കിലും നല്ലപോലെ ചൂടായില്ലെങ്കില്‍ പുറത്തെടുത്ത്, തണുപ്പു കുറയുമ്പോള്‍ ബാക്ടീരിയകളുടെ സാന്നിധ്യം വീണ്ടുമുണ്ടാകും. ഇത് ചെറുതായി ചൂടാക്കിയതു കൊണ്ടു നശിക്കുകകയുമില്ല. ചോറ് കൃത്യ താപനിലയിലല്ലാതെ സൂക്ഷിച്ചാല്‍ വയറിളക്കം, ഛര്‍ദി തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു സാധ്യതയേറെയാണ്.
പാകം ചെയ്ത ഭക്ഷണം 90 മിനിറ്റിനകം അവ തണുത്തതിനു ശേഷം മാത്രം ഫ്രിഡ്ജിൽ വെക്കണം . ഒരുതവണയിൽ കൂടുതൽ ചൂടാക്കരുത്. പുറത്തെടുത്ത് വീണ്ടും ചൂടാക്കുമ്പോൾ നന്നായി ചൂടായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. മൈക്രോവേവിൽ ചൂടാക്കുന്നത് അഭികാമ്യമല്ല, ഇറച്ചിയും പാലുൽപ്പന്നങ്ങളും മത്സ്യങ്ങളുമൊക്കെ ഫ്രിഡ്ജിൽ വെക്കുമ്പോൾ മാർഗനിർദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്നും പറയുന്നുണ്ട്. പാല്‍ ഫ്രിഡ്ജില്‍ എടുത്ത് വെക്കുമ്പോള്‍ പരമാവധി രണ്ട് ദിവസത്തേക്കുള്ളത് മാത്രം വെക്കുക. കൂടുതല്‍ പാല്‍ പാക്കറ്റ് വെക്കുന്നത് നല്ലതല്ല..
പാല്‍ നിങ്ങള്‍ തിളപ്പിച്ചതിന് ശേഷം ഫ്രിഡ്ജില്‍ വെക്കുന്നതെങ്കില്‍ ചൂട് നന്നായി ആറിയതിന് ശേഷം മാത്രം എടുത്ത് വെക്കാന്‍ ശ്രദ്ധികുക..എപ്പോഴും അടച്ച് സൂക്ഷിച്ച് വെക്കാന്‍ ശ്രദ്ധിക്കണം. തൈര് ഫ്രിജ്ഡില്‍ എടുത്ത് വെക്കുമ്പോള്‍ ഒരിക്കലും പ്ലാസ്റ്റിക്ക് പാത്രത്തില്‍ എടുത്ത് വെക്കരുത്. അതുപോലെ, നല്ലപോലെ അടച്ച് മൂടി വേണം തൈര് സൂക്ഷിക്കാന്‍. ഇല്ലെങ്കില്‍ തൈരില്‍ ഫ്രിഡിലെ മറ്റ് സാധനങ്ങളുടെ മണം വേഗത്തില്‍ പിടിക്കാന്‍ സാധ്യത കൂടുതലാണ്. പനീര്‍, അതുപോലെ, വെണ്ണ, നെയ്യ് എന്നിവ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ നന്നായി അടച്ച് നല്ല വൃത്തിയുള്ള പാത്രത്തില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, ഇവ തുറന്ന് വെക്കരുത്
https://www.facebook.com/Malayalivartha