ശരീരഭാരം കുറയ്ക്കാൻഏതാണ് നല്ലത്! ചോറോ ചപ്പാത്തിയോ..?
ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത് എന്ന് ചോദിക്കാൻ നിങ്ങളിൽ പലരും ഗൂഗിളിനെ സമീപിക്കാറില്ലേ നിങ്ങൾ..?
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ അത്താഴത്തിന് ചോറോ ചപ്പാത്തിയോ കഴിക്കണോ? ഏതാണ് നിങ്ങൾക്ക് ഏറ്റവും മികച്ചതെന്ന് അറിയാൻ ആഗ്രഹമുണ്ടോ?ചിലർ ഡയറ്റിലേക്ക് പോകുമ്പോൾ ചോറൊഴിവാക്കി ചപ്പാത്തി കഴിക്കാറുണ്ട്. ഇത്തരത്താർ അറിയുന്നതിന് വേണ്ടി ഏതാനും വിവരങ്ങൾ പങ്കുവയ്ക്കുകയാണ് ഈ വീഡിയോയിലൂടെ.
നാം എന്താണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യം നിർണയിക്കുന്നത്. അതിനാൽ തന്നെ കഴിക്കാനുള്ള ഭക്ഷണങ്ങൾ ബുദ്ധിപൂർവം തന്നെ തെരഞ്ഞെടുക്കണം. എല്ലാ പോഷകങ്ങളും ബാലൻസ് ചെയ്ത് ലഭിക്കുന്നതിനാണ് ഏറെയും ശ്രദ്ധയെടുക്കേണ്ടത്..
പലരും വണ്ണം കുറയ്ക്കുന്നതിനും, ശരീരസൗന്ദര്യം കൂട്ടുന്നതിനുമെല്ലാം വേണ്ടി ഡയറ്റ് പാലിക്കുമ്പോൾ പല ഭക്ഷണങ്ങളും ഒഴിവാക്കുകയും പലതും ഡയറ്റിലേക്ക് കൂട്ടിച്ചേർക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ സ്വതന്ത്രമായി ഭക്ഷണകാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ആരോഗ്യത്തെ അപകടത്തിലാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഡയറ്റിലേക്ക് പോകും മുമ്പ് ഡയറ്റീഷ്യനുമായോ ഫിസീഷ്യനുമായോ സംസാരിക്കുന്നതാണ് ഉചിതം.
ഇത്തരത്തിൽ ചിലർ ഡയറ്റിലേക്ക് പോകുമ്പോൾ ചോറൊഴിവാക്കി ചപ്പാത്തി കഴിക്കാറുണ്ട്.അതുപോലെ തന്നെ അരിയും ചപ്പാത്തിയും പോലുള്ള കാർബോഹൈഡ്രേറ്റ് പൂർണ്ണമായും ഉപേക്ഷിക്കുന്നതാണ് വേഗത്തിൽ ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണെന്നും പലരും വിശ്വസിക്കുന്നു
ചില അസുഖങ്ങളുള്ളവർ ചോറൊഴിവാക്കി ചപ്പാത്തിയിലേക്ക് മാറുന്നത് നല്ലതല്ല. മാത്രമല്ല- പഴയതുപോലെയല്ല ഇന്ന് ലഭിക്കുന്ന ഗോതമ്പ്. അതിന് ഗുണമേന്മയും പോഷകവും കുറവാണെന്നും വിദഗ്ധർ പറയുന്നു. പി സി ഒ എസ് അഥവാ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, എൻഡോമെട്രിയോസിസ്, ഐ ബി എസ് അഥവാ ഇറിറ്റബിൾ ബവൽ സിൻഡ്രോം, എസ് ഐ ബി ഓ അഥവാ സ്മോൾ ഇൻഡസ്റ്റൈനൽ ബാക്ടീരിയൽ ഓവർഗ്രോത്ത് , ഇൻസുലിൻ സെൻസിറ്റിവിറ്റി അതായത് ഷുഗർ നിയന്ത്രിക്കുന്ന ഇൻസുലിൻ ഹോർമോണിനോട് ശരീരത്തിന് പ്രതികരിക്കാൻ കഴിയാത്ത അവസ്ഥ. ഇത് പ്രമേഹത്തിലേക്ക് നയിക്കുന്നു..എന്നിങ്ങനെയുള്ള അസുഖങ്ങളോ ആരോഗ്യാവസ്ഥകളോ ഉള്ളവരാണ് ചോറിന് പകരം ചപ്പാത്തിയാക്കേണ്ടതില്ലെന്നാണ് ഡൈറ്റിഷൻസ് വ്യക്തമാക്കുന്നത്.
ഇനി ചോറ് തന്നെ വൈറ്റ് റൈസാണ് ഈ വിഭാഗക്കാർ കഴിക്കാൻ തെരഞ്ഞെടുക്കേണ്ടതെന്നും ഇവർ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. അതുപോലെ തന്നെ ചോറിൻറെ അളവും കൂടെ കഴിക്കുന്ന മറ്റ് കറികളും എത്രമാത്രം പ്രാധാന്യമാണെന്നും ഓർമ്മിപ്പിക്കുന്നു.മിതമായ അളവിലായിരിക്കണം ചോറെടുക്കേണ്ടത്. ഇതിൻറെ കൂടെ പ്രോട്ടീൻ ലഭ്യമാകാനുള്ള വിഭവങ്ങൾ, പച്ചക്കറികൾ എന്നിവ നിർബന്ധമായും കഴിക്കണം. പൊതുവെ വൈറ്റ് റൈസ് അനാരോഗ്യകരമാണെന്നാണ് ആളുകൾ ചിന്തിക്കുന്നതെന്നും ഇങ്ങനെയൊരു ഭയം ഇത് കഴിക്കുമ്പോൾ വേണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
ചപ്പാത്തിയും അരിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ശരിയായ അറിവാണ് നിങ്ങൾ തിരയുന്നതെങ്കിൽ, ഇവ രണ്ടും ധാന്യങ്ങൾ സംസ്ക്കരിക്കുന്നതിലൂടെ ലഭിക്കുന്നതാണെന്നും സോഡിയത്തിന്റെ ഉള്ളടക്കം മാത്രമാണ് പ്രധാന വ്യത്യാസമെന്നും നിങ്ങൾ അറിഞ്ഞിരിക്കണം. എന്നിരുന്നാലും, അരിയിൽ നിസ്സാരമായ സോഡിയം അടങ്ങിയിട്ടുണ്ടെങ്കിലും 120 ഗ്രാം ഗോതമ്പിൽ 190 മില്ലിഗ്രാം സോഡിയം ഉണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. സോഡിയം ശരീരത്തിൽ ഉണ്ടാക്കുന്ന പാർശ്വഫലങ്ങൾ നമുക്കെല്ലാവർക്കും അറിയാം, പ്രത്യേകിച്ച് ആരെങ്കിലും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ.
എന്നാൽ കലോറിയുടെ കാര്യത്തിൽ, അരി ചപ്പാത്തിയെ മറികടക്കുന്നു. തവിട്, അണുക്കൾ എന്നിവയുടെ ഭാഗങ്ങളിൽ ലഭ്യമായ അവശ്യ പോഷകങ്ങൾ വെളുത്ത അരിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. അതിനാൽ, ഇതിന് കൂടുതൽ കലോറിയും കുറച്ച് പോഷകങ്ങളും ഉള്ളു.. 60 ഗ്രാം അരിയിൽ 80 കലോറിയും 1 ഗ്രാം പ്രോട്ടീനും 0.1 ഗ്രാം കൊഴുപ്പും 18 ഗ്രാം കാർബോഹൈഡ്രേറ്റും ഉണ്ട്.
https://www.facebook.com/Malayalivartha