കൊളസ്‌ട്രോള്‍ കൂടുമെന്ന് പേടിച്ച് മുട്ട ഒഴിവാക്കേണ്ട...
മുതിര്‍ന്നവര്‍ പലരും ഒഴിവാക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. കൊളസ്‌ട്രോള്‍ കൂടുമെന്ന് പേടിച്ച് പലരും മുട്ട ഒഴിവാക്കാറുള്ളത്. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട. വിറ്റാമിന്‍ ഡി, കോളിന്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് പോഷകങ്ങളുടെ നല്ല ഉറവിടവുമാണ് മുട്ട.
മുട്ടയിലടങ്ങിയ ജീവകം ഡി ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആഗിരണം വേഗത്തിലാക്കുന്നു. എല്ലുകളെയും പല്ലുകളെയും ആരോഗ്യമുള്ളതാക്കുന്നതിന് മുട്ട സഹായകമാണ്. ദിവസവും ഒരു മുട്ട കഴിക്കുന്ന ആളുകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പ്രായമായവരില്‍ കണ്ട് വരുന്ന തിമിരത്തിന്റെയും മാക്യുലര്‍ ഡീജനറേഷന്റെയും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവയുടെ പ്രധാന ഉറവിടമാണ് മുട്ട. കുട്ടികള്‍ക്ക് ദിവസവും ഒരു മുട്ട നല്‍കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.
ജീവകം ബി12, ബി5, ബയോട്ടിന്‍, റൈബോഫ്‌ലേവിന്‍, തയാമിന്‍, സെലനിയം എന്നിവയാല്‍ സമ്ബുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചര്‍മത്തിനും തലമുടിക്കും നഖങ്ങള്‍ക്കും നല്ലതാണ്. മുട്ടയിലുള്ള ല്യൂട്ടീന്‍, സീസാന്തിന്‍, ഒമേഗ 3 ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാന്‍ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഈ രണ്ട് ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുന്നു.
മുട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഒരു വലിയ മുട്ടയില്‍ 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടാകും. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 5, വിറ്റാമിന്‍ ബി 12, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. പ്രഭാതഭക്ഷണത്തിന് ഒരു മുട്ട ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha