ഇഡ്ഡലി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു നാലു മണി പലഹാരം.... മസാല ഇഡ്ഡ്‌ലി
ഇഡ്ഡലി ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു നാലു മണി പലഹാരമാണ് ഇഡ്ഡലി മസാല. ഇതിനായി ഉപയോഗിക്കുന്ന ഇഡ്ഡലിക്ക് ചൂട് ഇല്ല എന്ന് ഉറപ്പാക്കുക.
ചേരുവകകള്‍
ഇഡ്ഡലി - 5 എണ്ണം കഷണങ്ങളാക്കി അരിഞ്ഞത്
സവാള - 1 ചെറുതായി അരിഞ്ഞത്
തക്കാളി - 1 എണ്ണം ചെറുതായി അരിഞ്ഞത്
മുളകുപൊടി - 1 ടീസ്പൂണ്‍
മല്ലിപ്പൊടി - 1/2 ടീസ്പൂണ്‍
ഗരം മസാല/ പാവ് ഭാജി മസാല (വ്യത്യസ്ത രുചിക്കായി) - 1/4 ടീസ്പൂണ്‍
വെളുത്തുള്ളി - ചെറുതായി അരിഞ്ഞത് 5 എണ്ണം.
മല്ലിയില - 2 തണ്ട്
ഉപ്പ്, എണ്ണ ആവശ്യത്തിന്
ഇഡ്ഡലി ആദ്യം തന്നെ ഒന്ന് ഫ്രൈ ചെയ്‌തെടുക്കാം പാനില്‍ വെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍ ഒഴിച്ച് എണ്ണ ചൂടാകുമ്പോള്‍ ഇഡ്ഡലി ഇട്ടു കൊടുത്തു 2 മിനിറ്റ് ഇളക്കുക .ഇഡ്ഡലി ചെറുതായി മൊരിഞ്ഞു വരുമ്പോള്‍ എടുത്ത് മറ്റൊരു പാത്രത്തില്‍ സൂക്ഷിക്കുക.
വീണ്ടും പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം, വെളുത്തുള്ളി ഇട്ടു കൊടുക്കുക വെളുത്തുള്ളി മൂത്തു വരുമ്പോള്‍ സവാള, തക്കാളി എന്നിവ വഴറ്റുക. ശേഷം മുളകുപൊടി, ഗരം മസാലപാവ് ഭാജി മസാല, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. പച്ചമണം മാറുമ്പോള്‍ ഇഡ്ഡലി ഇട്ട് കൊടുത്ത് യോജിപ്പിക്കുക. വാങ്ങിയ ശേഷം മല്ലിയില തൂവി വിളമ്പാവുന്നതാണ്.
ഫ്രിഡ്ജില്‍ വെച്ച ഇഡ്ഡലിയാണ് ഉപയോഗിക്കുന്നത് എങ്കില്‍ മസാല മൂത്ത് കഴിയുമ്പോള്‍ വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി ഗ്രേവി ചെറുതും ഇടത്തരവുമായ ചൂടില്‍ വേവിക്കുക.
ഗ്രേവി കട്ടിയാകുന്നത് വരെ തിളപ്പിക്കുക. കുറഞ്ഞ ചൂടില്‍ ഇത് ഏകദേശം 2 മുതല്‍ 3 മിനിറ്റ് വരെ എടുക്കും.
ഇഡ്ഡലി ചേര്‍ക്കുന്നതിന് മുമ്പ് ഗ്രേവി കട്ടിയുള്ളതായിരിക്കണമെന്ന് ഓര്‍മ്മിക്കുക. ഗ്രേവി വെള്ളമോ ഒലിച്ചോ ആണെങ്കില്‍, ഇഡ്ഡലി വളരെ മൃദുവാകുകയും തകരുകയോ പൊട്ടുകയോ ചെയ്യും
"
https://www.facebook.com/Malayalivartha