പര്‍പ്പിള്‍ കാബേജിന്റെ ഗുണങ്ങളറിയാം...
നാം പതിവായി വാങ്ങിക്കുന്ന ഇലക്കറികളിലൊന്നാണ് കാബേജ്. എന്നാല്‍ നമ്മളധികം പേരും വാങ്ങുന്നത് പച്ചനിറമുള്ള കാബേജാണ്. എന്നാല്‍ പച്ച കാബേജിനേക്കാള്‍ ആരോഗ്യഗുണമുള്ളതാണ് പര്‍പ്പിള്‍ കാബേജ്.
ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ സി, കെ, എ, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, കാര്‍ബോഹൈഡ്രേറ്റ്, മഗ്നീഷ്യം തുടങ്ങിയവയുടെ മികച്ച സ്രോതസാണ് പര്‍പ്പിള്‍ കാബേജ്. ശരീരഭാരം കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ക്കും പര്‍പ്പിള്‍ കാബേജ് ധൈര്യമായി കഴിക്കാവുന്നതാണ്.
രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്. കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് പര്‍പ്പിള്‍ കാബേജ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും.
കലോറി കുറഞ്ഞൊരു ഭക്ഷണമാണിത്. അതുകൊണ്ടാണ് ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായകമാകുന്നത്.പര്‍പ്പിള്‍ കാബേജില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും രക്തസമ്മര്‍ദ്ദം സന്തുലിതമാക്കാനായി സഹായിക്കും. കൂടാതെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യും. ഇതിലുള്ള വിറ്റാമിന്‍ സി, കെ, കാത്സ്യം, മാംഗനീസ്, സിങ്ക് എന്നിവ എല്ലുകളുടെ ആരോഗ്യസംരംക്ഷണത്തിനും വളരെ നല്ലതാണ്. സന്ധിവേദനയുള്ളവര്‍ക്കും ഇത് നല്ലതാണ്. ചര്‍മ്മസംരംക്ഷണത്തിലും ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കുന്നു.
ചര്‍മ്മത്തിലെ പാടുകളും ചുളിവുകളും മാറ്റി യുവത്വം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ഇതിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിന് സ്വഭാവിക തിളക്കം പ്രദാനം ചെയ്യുന്നു.
https://www.facebook.com/Malayalivartha