വിറ്റമിന്‍ സിയുടെ മുഖ്യ കലവറയായ കോളിഫ്ളവര്‍
വിറ്റമിന്‍ സിയുടെ മുഖ്യ കലവറയാണ് കോളിഫ്ളവര്‍. കൂടാതെ ഫോളിക് ആസിഡ്, വിറ്റമിന്‍ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകള്‍, ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ഇതിലുണ്ട്. കലോറി വളരെ കുറഞ്ഞ കോളിഫ്‌ളവര്‍ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. പല രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് കോളിഫ്‌ളവര്‍ അത്ര നല്ലതല്ല. കോളിഫ്‌ളവറിലെ റാഫിനോസ് എന്ന കാര്‍ബോഹൈഡ്രേറ്റ് ദഹനവ്യവസ്ഥയ്ക്ക് ഹാനികരമാണെന്നാണ് പറയപ്പെടുന്നത്.
മരുന്നുകളുടെ ഉപയോഗം - പ്രായമാകുമ്പോള്‍ പല തരത്തിലുള്ള രോഗങ്ങള്‍ക്കുള്ള മരുന്ന് കഴിക്കുന്ന ആളുകളുണ്ട്. കോളിഫ്ളവറില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അമിതമായി കോളിഫ്ളവര്‍ കഴിച്ചാല്‍, അത് രക്തം ക്രമേണ കട്ടിയാകാന്‍ കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള മരുന്ന് കഴിക്കുന്നവര്‍ ഒരു ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രമേ നിങ്ങള്‍ കോളിഫ്ളവര്‍ കഴിക്കാവൂ.
ദഹന പ്രശ്നങ്ങളുള്ളവര്‍ - ദഹന ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒരു പച്ചക്കറിയാണ് കോളിഫ്ലളവര്‍. ഗ്യാസ്, വയറിളക്കം, വയര്‍ വേദന തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ കോളിഫ്ളവര്‍ കഴിക്കാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. ക്രൂസിഫറസ് പച്ചക്കറികളില്‍പ്പെടുന്നതാണ് കോളിഫ്ളവര്‍. അതുകൊണ്ട് തന്നെ ഇത് അമിതമായോ അല്ലെങ്കില്‍ ശരിയായ രീതിയില്‍ പാകം ചെയ്യാതെയോ കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
തൈറോയ്ഡ് പ്രശ്നമുള്ളവര്‍ - വളരെ നല്ല ആരോഗ്യ ഗുണങ്ങളുള്ളതാണ് കോളിഫ്ളവര്‍. തൈറോയിഡ് പ്രശ്നങ്ങളുള്ളവര്‍ കോളിഫ്ളവര്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ മിതമായ അളവില്‍ കഴിക്കാന്‍ ശ്രമിക്കുക. തൈറോയിഡിനെ ബാധിക്കുന്ന ഈസ്ട്രജന്റെ അളവ് കുറയ്ക്കാന്‍ കോളിഫ്ളവര്‍ കാരണമാകാറുണ്ട്. ഹൃദയാരോഗ്യത്തിന് കോളിഫ്ളവര്‍ നല്ലതാണെങ്കിലും തൈറോയിഡ് പ്രശ്നമുള്ളവര്‍ ഇത് ഒഴിവാക്കാന്‍ ശ്രമിക്കണം.
കിഡ്നി സ്റ്റോണ്‍ - കാത്സ്യവും ഓക്‌സലേറ്റും വര്‍ദ്ധിപ്പിക്കുന്നതിനാല്‍ വൃക്കയില്‍ കല്ലിന്റെ പ്രശ്‌നങ്ങളുള്ളവര്‍ കോളിഫ്‌ളവര്‍ കഴിക്കുന്നത് കുറയ്ക്കണം. വൃക്കയിലെ കല്ലുകളുടെ വികാസത്തിന് ഇത് കാരണമാകും. യൂറിക് ആസിഡ് വര്‍ധിപ്പിക്കാന്‍ കാരണമായേക്കാം.
"
https://www.facebook.com/Malayalivartha