ബര്‍ഗര്‍ ആരോഗ്യത്തിന് ഹാനീകരം
ഫാസ്റ്റ് ഫുഡ മാത്രം കഴിക്കുന്നവരുടെ ശ്രദ്ധക്ക് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ വിശപ്പ് അടക്കുന്നതോടൊപ്പം നിങ്ങളെ ക്യാന്‍സര്‍ രോഗികളുമാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. എന്റെ മക്കള്‍ ബര്‍ഗറും സോസേജുകളുമൊക്കെയേ കഴിക്കൂ എന്ന് പൊങ്ങച്ചം പറയുന്ന മാതാപിതാക്കളിത് തിര്‍ച്ചയായും തുടര്‍ന്ന് വായിക്കണം നിങ്ങള്‍ വാങ്ങി കൊടുക്കുന്ന ബര്‍ഗറും സോസേജുകളുമൊക്കെ അവരെ കാന്‍സര്‍ രോഗികളികളാക്കും ലോകാരോഗ്യസംഘടനയാണ് ഫാസ്റ്റ് ഫുഡിനു അടിമകളായ കുട്ടികളെയും മാതാപിതാക്കളെയും ഞെട്ടിക്കുന്ന കണ്ടെത്തലിനു പിന്നില്‍. ഉപ്പിട്ട പന്നിയിറച്ചി, ഹാംബര്‍ഗര്‍, സോസേജ് എന്നിവ പുകവലി പോലതന്നെ ആരോഗ്യത്തിനു ഭീഷണിയാണെന്നാണ് ഇവര്‍ പറയുന്നത്.
മാംസം കേടുകൂടാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ് കാന്‍സറിലേക്കു നയിക്കുന്നത്. ചുവന്ന മാംസവും ആരോഗ്യത്തിനു ഭീഷണിയാണെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ അന്തര്‍ദേശീയ ഏജന്‍സിയാണ് കാന്‍സറിനെക്കുറിച്ച് ഗവേഷണം നടത്തിയത്. കാന്‍സറിലേക്കു നയിക്കാന്‍ കാരണമായ ഘടകങ്ങളില്‍ ഇതു കൂടാതെ ആദ്യത്തെ അഞ്ച് എണ്ണത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് മദ്യം, ആസ്ബറ്റോസ്, ആര്‍സനിക് (വിഷം), സിഗററ്റ് എന്നിവയാണ്.
ചുവന്ന മാംസം ധാരാളം കഴിക്കുന്നത് കുടല്‍ കാന്‍സറിലേക്കു നയിക്കുമെന്ന് വേള്‍ഡ് കാന്‍സര്‍ റിസേര്‍ച്ച് ഫണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചെറിയ അളവിലാണെങ്കില്‍പ്പോലും പ്രോസസ്ഡ് മീറ്റ് കാന്‍സര്‍ സാധ്യത കൂട്ടുമെന്നതിന് വ്യക്തമായ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ആകര്‍ഷകമായ നിറം നല്‍കാനായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ കുടലിന്റെ ലൈനിങ്ങുകള്‍ക്ക് തകരാര്‍ ഉണ്ടാക്കുന്നു. ഇതിനു പുറമേ പുകച്ചും ഉപ്പിട്ടും പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തുമൊക്കെ സൂക്ഷിച്ചു വയ്ക്കുമ്പോഴും കാന്‍സറിനു കാരണമാകുന്ന ഘടകങ്ങള്‍ രൂപപ്പെടുന്നുണ്ട്.
ഹാംബര്‍ഗര്‍, മിന്‍സ്ഡ് ബീഫ്, പോര്‍ക്ക് ചോപ്പ് തുടങ്ങിയവയാണ് ചുവന്ന മാംസത്തിന്റെ വിഭാഗത്തില്‍പെടുന്നവയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha