ഓറിയോ ബിസ്‌കറ്റ് മയക്കുമരുന്നിന് തുല്യം
അമേരിക്കയിലെ സയന്‍സ് വിദ്യാര്‍ത്ഥികളാണ് പഠനത്തിലൂടെ ഇക്കാര്യം കണ്ടെത്തിയത്. അമേരിക്കയില്‍ വളരെ പ്രിയമായ ഓറിയോ ബിസ്‌കറ്റ് അടക്കമുള്ള മധുരപലഹാരങ്ങളില്‍ മയക്കുമരുന്നായ കൊക്കെയിന്‍ പോലുള്ള ആസക്തിയുണ്ടാക്കുന്ന ഘടകങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.
മധുര പലഹാരങ്ങളില്‍ ജനങ്ങള്‍ എന്തുകൊണ്ടാണ് കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് എന്ന ചിന്തയില്‍ നിന്നാണ് കണക്ടിക്കട്ട് കോളേജിലെ പ്രഫസര്‍ ജോസഫ് ഷ്രോഡറും വിദ്യാര്‍ത്ഥികളും ഇത്തരമൊരു പരീക്ഷണത്തിന് തയ്യാറായത്.
എലികളിലാണ് ഇവര്‍ പഠനം നടത്തിയത്. അമേരിക്കന്‍ ജനതക്കിടയില്‍ വളരെ പ്രചാരമുള്ള ബിസ്‌കറ്റ് ആയതുകൊണ്ടാണ് ഓറിയോ ബിസ്‌കറ്റിനെ പഠനത്തിനായ് തെരെഞ്ഞെടുത്തത്.
പരീക്ഷണത്തില്‍ ഓറിയോ ബിസ്‌കറ്റ് നല്‍കിയ എലികളില്‍ മയക്കുമരുന്ന് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സുഖാസക്തി ഉണ്ടാകുന്നതായി കണ്ടെത്തുകയായിരുന്നു. മറ്റൊരു കൂട്ടം എലികളില്‍ കൊക്കൈന്‍ ഇഞ്ചക്‌റ്റ് ചെയ്‌തിരുന്നു. ഈ എലികളില്‍ ഉണ്ടായ അതേ അവസ്ഥയാണ് ഓറിയോ നല്‍കിയ എലികളിലും ഉണ്ടായത്.
കൂടുതല്‍ അളവില്‍ പഞ്ചസാരയും, കൊഴുപ്പും ഉപയോഗിക്കുന്നത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് തുല്യമാണെന്നാണ് തങ്ങളുടെ പഠനത്തില്‍ നിന്നും മനസിലായതെന്ന് പ്രഫസര്‍ ജോസഫ് ഷ്രോഡര്‍ പറഞ്ഞു. അതുകൊണ്ടാണ് അത്തരം ആഹാര പദാര്‍ത്ഥങ്ങള്‍ ശരീരത്തിന് ദോഷകരമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha