ഹോട്ടലിലാണോ ഭക്ഷണം? സൂക്ഷിക്കണേ...
ഹോട്ടല്‍ ഭക്ഷണത്തെ അമിതമായി ആശ്രയിക്കുന്നവര്‍ ജാഗ്രതൈ! നിങ്ങളുടെ ശരീരത്തില്‍ ഇ-കോളി ബാക്‌ടീരിയ വിലസുന്നു.
മലയാളികള്‍ക്ക് ഇഷ്‌ടപ്പെട്ട കറികളായ സാലഡിലും വെള്ള ചമ്മന്തിയിലും ഇ-കോളി ബാക്‌ടീരിയയുടെ സാന്നിദ്ധ്യം ശാസ്‌ത്രജ്ഞരെ പോലും അത്ഭുതപ്പെടുത്തി. 83 ശതമാനം ചിക്കന്‍ബിരിയാണിയിലും ഇ-കോളി സജീവമാണ്.
2011 സെപ്‌റ്റംബറിലെ 2013 മേയ്‌ക്കുമിടയില്‍ കോന്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലാബ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ചിക്കന്‍ബിരിയാണി, മീന്‍കറി, ബീഫ്‌കറി, സാലഡ്, ചപ്പാത്തി, സാന്‍വിച്ച്, മീറ്റ്‌റോള്‍, കറ്റ്‌ലറ്റ്, പഫ്‌സ്, പിസ, സമോസ, വട, ക്രീംബണ്‍, സ്വീറ്റ്, നെയ്യപ്പം തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇവയെല്ലാം ഹോട്ടലുകളില്‍ നിന്നും വാങ്ങിയവയാണ്.
137 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 30 എണ്ണത്തില്‍ ഇ-കോളി ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ആരോഗ്യപരമായ ചുറ്റുപാടുകളില്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുകയോ ആവശ്യാനുസരണം ചൂടാക്കാതിരിക്കുകയോ ചെയ്‌താല്‍ ഇ-കോളി ബാക്‌ടീരിയയുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്.
സാലഡുകളിലാണ് ഇ-കോളിയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. ഇ-കോളി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മലിനജലം, ഭക്ഷണം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന പാത്രങ്ങളുടെ ശുചിത്വമില്ലായ്‌മ, വ്യക്തിശുചിത്വം തുടങ്ങിയവ കാരണവും ഇ-കോളി ബാക്‌ടീരിയകള്‍ ഉണ്ടാകാനിടയുണ്ട്.
കേരളത്തിലെ ഹോട്ടലുകളില്‍ കക്കൂസും അടുക്കളയും അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. കക്കൂസുകളാകട്ടെ വൃത്തിഹീനവുമാണ്. ഇത്തരം സാഹചര്യങ്ങളില്‍ പാകം ചെയ്യപ്പെടുന്ന ഭക്ഷണത്തില്‍ ഇ-കോളികള്‍ സര്‍വസാധാരണമായിരിക്കും. ഹോട്ടലുകളിലുള്ള വൃത്തികെട്ട സാഹചര്യം ഒഴിവാക്കുക എന്നതാണ് പരിഹാരമാര്‍ഗ്ഗം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha