മാര്‍സും സ്‌നിക്കേഴ്‌സും 56 രാജ്യങ്ങളില്‍ നിന്നും പിന്‍വലിച്ചു,കഴികരുതെന്ന് കര്‍ശന നിര്‍ദേശം
ചോക്ലേറ്റ് പ്രേമികള്‍ക്കളുടെ ശ്രദ്ധയ്ക്ക്... മാര്‍സും സ്‌നിക്കേഴ്‌സും 56 രാജ്യങ്ങളില്‍ നിന്നും പിന്‍വലിച്ചു. യുഎസിലെ ഏറ്റവും വലിയ ചോക്ലേറ്റ് നിര്‍മ്മാതാക്കളായ മാര്‍സ് ആണ് അവരുടെ മില്യണ്‍ കണക്കിന് ചോക്ലേറ്റ് ബാറുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി പിന്‍വലിച്ചത്.
ഡച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ച ചോക്ലേറ്റുകളാണ് പിന്‍വലിച്ചിരിക്കുന്നത്. ചോക്ലേറ്റില്‍ പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയതായി ജര്‍മന്‍ ഉപഭോക്താവ് നല്‍കിയ പരാതിയിലാണ് കമ്പനി നടപടിയെടുത്തത്. ചോക്ലേറ്റ് വ്യവസായത്തില്‍ വമ്പന്‍ന്മാരാണ് മാര്‍സ് ഗ്രൂപ്പ്. ചോക്ലേറ്റ് കഴിക്കുന്നവര്‍ തിരഞ്ഞെടുക്കുന്നതും ഇത് തന്നെയാണ്. 56 രാജ്യങ്ങളില്‍ നിന്നാണ് മാര്‍സും ചോക്ലേറ്റും പിന്‍വലിച്ചത്. ചോക്ലേറ്റില്‍ പ്ലാസ്റ്റികിന്റെ അംശം കണ്ടു എന്ന പരാതിയുമായി ജര്‍മന്‍ ഉപഭോക്താവ് പരാതിയുമായി എത്തി.
മാര്‍സ്, സ്‌നിക്കേഴ്‌സ്, മില്‍ക്കി വേ മിനി,സെലിബ്രേഷന്‍ എന്നിവ പിന്‍വലിച്ചു. നെതര്‍ലന്റിലെ കമ്പനിയില്‍ നിന്നും പുറത്തിറങ്ങിയ ചോക്ലേറ്റുകള്‍ക്ക് മാത്രമാണ് പ്രശ്‌നം. യുഎസ്സിലേക്ക് അയക്കുന്ന ചേക്ലേറ്റുകളില്‍ പ്രശ്‌നമില്ലെന്ന് കമ്പനി പറയുന്നു. പ്ലാസ്റ്റിക് തന്നെയാണോ കണ്ടത് എന്നതില്‍ സംശയിക്കുന്നു എന്നാണ് കമ്പനി പറയുന്നത്. കമ്പനിയുടെ മറ്റേതെങ്കിലും ഉത്പനങ്ങളുടെ കഷ്ണമാകാം കണ്ടത് എന്നാണ് പറയുന്നത്. മാര്‍സില്‍ വിശ്വാസമര്‍പ്പിച്ച കോടിക്കണക്കിന് ഉപഭോക്താകള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ കമ്പനി ഇത്തരത്തില്‍ തീരുമാനം എടുത്തത് എന്നും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha