നെയ് ചോറ് തയ്യാറാക്കാം എളുപ്പത്തില്‍
നെയ് ചോറ് തയ്യാറാക്കാം എളുപ്പത്തില്‍
തയ്യാറാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍
നെയ്‌ച്ചോര്‍ അരി 2 കപ്പ്
വെള്ളം 4 കപ്പ്
ഗ്രീന്‍പീസ് (പൊതിര്‍ത്തിയത്) കാല്‍ കപ്പ്
ക്യാരറ്റ് 1
ഏലക്കായ 4
പട്ട 2 കഷ്ണം
ഗ്രാമ്പു 5
സണ്‍ ഫ്‌ലവര്‍ ഓയില്‍ / ഡാല്‍ഡ 1 ടേബിള്‍ സ്പൂണ്‍
സവാള 2
നെയ്യ് 1 ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ് / മുന്തിരി കുറച്ച്
വേപ്പില 1 തണ്ട്
നാരങ്ങ 1 മുറി (ചെറുത്,)
മല്ലി ചപ്പ് കുറച്ച്
നൈസായി അരിഞ്ഞ സവാള ഡാള്‍സയിലോ സണ്‍ ഫ്‌ളവര്‍ ഓയിലിലോ വഴറ്റുക. (കുക്കറില്‍ ). നെയ്യും ഒഴിക്കുക. (ഗ്രീന്‍പീസ് പാതി വേവിച്ച് വെക്കുക ) സവാള ബ്രൗണ്‍ നിറമാവുമ്പോയേക്ക് വേപ്പില, പട്ട, ഗ്രാമ്പു, ഏലക്കായ, അണ്ടിപരിപ്പ് , മുന്തിരി വഴറ്റുക. ക്യാരറ്റും ഗ്രീന്‍ പീസും ഇട്ട് വഴറ്റുക. വെള്ളം ഒഴിക്കുക. ആവിശ്യത്തിന് ഉപ്പ് ചേര്‍ക്കുക. ഇതിലേക്ക് അരി കഴുകി ഇടുക. നാരങ്ങനീര് ചേര്‍ത്ത് കുക്കര്‍ അടച്ച് വെച്ച് 3/4 വിസില്‍ വരും വരെ വേവിക്കുക. അശൃ പോയതിനു ശേഷം തുറന്ന് മല്ലി ചപ്പ് അരിഞ്ഞെത് ചേര്‍ത്ത് വിളമ്പാം (നാടന്‍ നെയ്യ് ഉപയോഗിച്ചത് കൊണ്ട് ഇത്തിരി മഞ്ഞ നിറവും കിട്ടി )
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha