ചൂട് ചായയും കാപ്പിയും കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ചൂട് ചായയും കാപ്പിയും കുടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ചൂട് കാപ്പിയും ചായയുമെന്നല്ല ,അമിതമായി ചൂടുള്ള ഏത് പാനീയവും കുടിക്കുന്നത് ആരോഗ്യത്തിന് ഹാനിഹരമാണെന്നാണ് പുതിയ പഠനം പറയുന്നത്. ഇത് കാന്‍സറിന് കാരണമായേക്കാമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
അമിതമായി ചൂടുള്ള ഏത് പാനീയവും നിരന്തരം ഉപയോഗിക്കുന്നത് അന്നനാള ക്യാന്‍സറിന് കാരണമാകുമത്രെ. ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാന്‍സെറ്റ് ഒങ്കോളജി മാഗസിനിലാണ്. ചൂടുള്ളവ കുടിക്കുന്നതിനുമുമ്ബ് ഏതാനും നിമിഷം കാത്തിരിക്കുന്നതാണ് ഉചിതമെന്ന് ഇന്റേണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സര്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വൈല്‍ഡ് പറയുന്നു.
തിളപ്പിച്ചശേഷം ഒരു 4 മിനിട്ട് കാത്തിരുന്നിട്ട് മാത്രമേ ചായയോ കാപ്പിയോ മറ്റെന്തെങ്കിലുമോ കുടിക്കാവൂ എന്നാണ് മുന്‍ പഠനങ്ങള്‍ പറയുന്നത്. ലെഡും പരിസരമലിനീകരണവും തുടങ്ങി കാന്‍സറിലേക്കു നയിച്ചേക്കാവുന്ന കാരണങ്ങള്‍ ഉള്‍പ്പെടുന്ന ക്ലാസ് 2 എ പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അന്നനാളത്തെ ബാധിക്കുന്ന കാന്‍സറിനാല്‍ 400,000 ആളുകളാണ് 2012ല്‍ മരണപ്പെട്ടത്. മദ്യപാനവും പുകവലിയുമാണ് ഇത്തരം കാന്‍സര്‍ വര്‍ദ്ധിക്കുവാന്‍ കാരണമാകുന്നതെങ്കിലും സ്ഥിരം ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അന്നനാള കാന്‍സര്‍ ബാധിതരുള്ളതെന്നും പഠനം പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha