മട്ടന്‍ കുറുമ
ചേരുവകള്‍:
ആട്ടിറച്ചി അര കിലോ
തേങ്ങ ചിരകിയത് മുക്കാല്‍ കപ്പ്
ഇഞ്ചി ഒരു വലിയ കഷണം
വെളുത്തുള്ളി 810 അല്ലി
പച്ചമുളക് 67 എണ്ണം
കസ്‌കസ് ഒരു ടേ.സ്പൂണ്‍
അണ്ടിപ്പരിപ്പ് 20 ഗ്രാം
നെയ്യ് അര കപ്പ്
സവാള നീളത്തിലരിഞ്ഞത് ഒരു കപ്പ്
ഏലക്കായ 34 എണ്ണം
ഗ്രാമ്പൂ 34 എണ്ണം
കറുവപ്പട്ട ഒരിഞ്ചു കഷണം
മുളകുപൊടി ഒരു ടീ.സ്പൂണ്‍
മല്ലിപ്പൊടി ഒരു ടേ.സ്പൂണ്‍
മഞ്ഞള്‍പൊടി കാല്‍ ടീ.സ്പൂണ്‍
മല്ലിയില, പൊതീന അരിഞ്ഞത് മുക്കാല്‍ കപ്പ്
തൈര് മുക്കാല്‍ കപ്പ്
ഉപ്പ് ആവശ്യത്തിന്
കാരറ്റ് ചെറിയ ചതുരക്കഷണങ്ങളാക്കിയത് കാല്‍ കപ്പ്
പച്ചപ്പട്ടാണി വേവിച്ചത് മുക്കാല്‍ കപ്പ്.
പാകപ്പെടുത്തുന്ന വിധം:
കുറച്ച് നെയ്യൊഴിച്ച് സവാള വഴറ്റണം. 2 മുതല്‍ 8 വരെ അരച്ചെടുത്ത് ഇതിലേക്ക് ചേര്‍ത്ത് കുറച്ചുനേരം വഴറ്റി അടച്ചുവെക്കണം. അല്‍പം ചൂടുവെള്ളം ഒഴിച്ചുകൊടുക്കാം. കഷണങ്ങള്‍ നന്നായി വെന്തുകഴിഞ്ഞാല്‍ പൊടിമസാലകളും ഉപ്പും തൈരും ചേര്‍ത്തിളക്കണം. ഇതിലേക്ക് കാരറ്റ് അരിഞ്ഞതും പച്ചപ്പട്ടാണി വേവിച്ചതും ചേര്‍ത്തു കൊടുക്കാം. 11 മുതല്‍ 13 വരെ ഒന്നു ചൂടാക്കി പൊടിച്ചെടുത്തത് ചേര്‍ത്തിളക്കി ഗ്രേവിയുടെ കട്ടിക്കനുസരിച്ച് വേണമെങ്കില്‍ അല്‍പം ചൂടുവെള്ളം ഒഴിച്ചിളക്കി കുറുകി തുടങ്ങുമ്പോള്‍ പൊതിന, മല്ലിയില അരിഞ്ഞത് വിതറി ഇറക്കിവെക്കാം. ബ്രെഡ്, പത്തിരി, വെള്ളപ്പം, നെയ്‌ച്ചോറ്, ഇടിയപ്പം തുടങ്ങിയവയോടൊപ്പം കഴിക്കാം.
ഉരുളക്കിഴങ്ങ് കുറച്ച് ചെറിയ ചതുരക്കഷണങ്ങളായി മുറിച്ച് വേവിച്ചു ചേര്‍ത്തും മട്ടണ്‍ കുറുമ തയാറാക്കാവുന്നതാണ്.
https://www.facebook.com/Malayalivartha