പഴഞ്ചൊല്ലിൽ പതിരില്ല
നമ്മള്‍ കഴിക്കുന്നത് എന്താണോ അതുപോലെ ആയി തീരും എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലേ.ഏറെക്കുറെ ശരിയാണ്. നമ്മുടെ രുചികളും ശീലങ്ങളും ആരോഗ്യകരമായ ജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും ശീലിച്ചെടുത്ത സ്വാദുകള്‍ രോഗാതുരമായ മനസ്സിനെയും ശരീരത്തെയും എങ്ങിനെയെല്ലാം ബാധിക്കുമെന്നും ചിന്തിച്ചിട്ടുണ്ടോ?
നമ്മുടെ ആരോഗ്യവും ഭക്ഷണവുമായി ഏറെ ബന്ധമുണ്ട്. ഉദാഹരണത്തിന് പല പഴങ്ങളുടെയും വ്യത്യസ്തമായ ആകൃതി നാം കണ്ടിട്ടുണ്ട്. എന്നാല്‍ അതേ രൂപത്തിലുള്ള ശരീരഭാഗത്തിന് നല്ലതാണ് ഇവ എന്ന സത്യം നമ്മളില്‍ എത്രപേര്‍ക്ക് അറിയാം? ആഹാര പദാര്‍ഥങ്ങള്‍ അവയുടെ അകൃതിയും ഗുണങ്ങളും ആയി ബന്ധമുണ്ടെന്നാണ് പുതിയ പഠനറിപ്പോര്‍ട്ട്
കാരറ്റ് മുറിച്ചുനോക്കൂ ഒരു പാതിയില്‍ ഒരു കൃഷ്ണമണിയുടെ ആകൃതി കാണാം. കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് കാരറ്റ്. ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ കാരറ്റ് പതിവായി കഴിച്ചാല്‍ കാഴ്ച ശക്തി കൂടും.
ഓര്‍മക്കുറവിന് വാല്‍നട്ട് കഴിക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ എപ്പോളെങ്കിലും വാല്‍നട്ടിലെ ചുളിവുകളും മടക്കുകളും ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ തലച്ചോറിനോട് സമാനമാണ് ഇത്.
സ്വീറ്റ് പൊട്ടറ്റോ എന്ന മധുരക്കിഴകിന് പാന്‍ക്രിയാസ് ഗ്രന്ഥിയുടെ സാമ്യമില്ലെ?
അതെ.പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ മധുരക്കിഴങ്ങ് കഴിച്ചാല്‍ മതി.
തക്കാളി പകുതിയില്‍ മുറിച്ചാല്‍ കാണുന്നത് ഹൃദയത്തിന്റെ ആകൃതി അല്ലെ? തക്കാളിയിലെ ലൈക്കോപീന്‍ എന്ന ഘടകം ഹൃദ്രോഗികളുടെ രക്തധമനികളുടെ പ്രവര്‍ത്തനം സുഗമമാക്കും.
സങ്കടവും മൂഡ് ഓഫും വരുമ്പോള്‍ വാഴപ്പഴം കഴിച്ചു നോക്കു. പഴത്തിന്റെ ആകൃതി സ്‌മൈലിങ്ങ് ഫെയ്‌സ് പോലെ അല്ലെ.ഇതിലെ ഉയര്‍ന്ന അളവിലുള്ള ട്രിപ്‌റ്റോഫനെ സെറോടോണിനാക്കി മാറ്റുന്നു.സെറോടോണിന്‍ സന്തോഷവുമായി ബന്ധപ്പെട്ട ഒരു ന്യൂറോ ട്രാന്‍സ്മിറ്ററാണ്.
https://www.facebook.com/Malayalivartha