ഭക്ഷണം കഴിച്ചും കൊളസ്‌ട്രോള്‍ കുറക്കാം
ഭക്ഷണം കഴിച്ചും കൊളസ്‌ട്രോള്‍ കുറക്കാം
ഹാര്‍ട്ട് അറ്റാക് പോലുള്ള പല രോഗങ്ങള്‍ക്കും കാരണം കൊളസ്‌ട്രോള്‍ ആണ്. രക്ത ധമനികളില്‍ കൊഴുപ്പു അടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയാന്‍ കൊളസ്‌ട്രോള്‍ കാരണമാകും.
നാം കഴിക്കുന്ന ഭക്ഷണസാധനങ്ങളില്‍, കൊളസ്‌ട്രോള്‍ പല തോതില്‍ അടങ്ങിയിട്ടുണ്ട്.
ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കും. അത്തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുമ്പോള്‍ കൊളസ്‌ട്രോള്‍നില താനേ താഴുകയും ചെ യ്യും. നമ്മള്‍ കഴിക്കുന്ന ആടുമാടുകളുടേയും മറ്റും കരള്‍, കിഡ്‌നി, തലച്ചോറ് തുടങ്ങിയ മാംസഭാഗങ്ങളിലാണ് ഏറ്റവുമധികം കൊളസ്‌ട്രോള്‍ അടങ്ങിയിരിക്കുന്നത്. മുട്ടക്കരു, മാംസം, പാല്‍, വെണ്ണ, നെയ്യ് എന്നിവയിലും അവ ചേരുന്ന വിഭവങ്ങളിലും കൊളസ്‌ട്രോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സസ്യങ്ങളില്‍ കൊളസ്‌ട്രോള്‍ ഇല്ല.
ഓട്‌സ്
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലൊരു ഭക്ഷണമാണ്. ഇതിലെ ബീറ്റാ ഗ്ലൂക്കാന്‍ എന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ വലിച്ചെടുക്കാന്‍ സഹായിക്കും.
റെഡ് വൈന്‍
ദിവസവും ഒരു ഗ്ലാസ് വൈനോ ബിയറോ കഴിക്കുന്നത് എച്ച് .ഡി.എല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുമെന്നു പഠന റിപ്പോര്‍ട്ടുകളുണ്ട്. റെഡ് വൈനിലെ ആന്റിഓക്‌സിഡന്റാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.
ഓറഞ്ച് ജ്യൂസ് ഓറഞ്ച് ജ്യൂസ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യത്തോടൊപ്പ രുചിയും നല്‍കുന്നതാണ് എന്നതാണ് കാര്യം. ദിവസവും രാവിലെ ഓറഞ്ച് ജ്യൂസ് കഴിച്ചു നോക്കാം.
ബട്ടര്‍ ഫ്രൂട്ട്
ദിവസവും കഴിക്കുന്ന ആഹാരത്തില്‍ ബട്ടര്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ സൈറ്റോസ്റ്റിറോള്‍ കൊളസ്‌ട്രോള്‍ 15 ശതമാനം കുറയ്ക്കാന്‍ സഹായിക്കും.
ചീര
ഇലക്കറികളില്‍ പ്രധാനിയാണ് ചീര. ചീര ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും.
തക്കാളി
തക്കളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോഫീന്‍, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവയാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.
പയര്‍ വര്‍ഗങ്ങള്‍
നാരുകള്‍ അടങ്ങിയിരിക്കുന്ന ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ കുറഞ്ഞ കൊഴുപ്പാണുള്ളത്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
വെളുത്തുള്ളി,ഇഞ്ചി
വെളുത്തുള്ളി കൊളസ്‌ട്രോളിനെ പ്രതിരോധിക്കാന്‍ നല്ല മാര്‍ഗമാണ്. ഇവ രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കാനം സഹായിക്കുന്നതാണ്.ഇഞ്ചി ഏറ്റവും നല്ലത് ഇഞ്ചി കഴിയ്ക്കുന്നതും കൊളസ്‌ട്രോളിനെ പ്രതിരോധിയ്ക്കും. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും ഇഞ്ചിയുടെ പ്രത്യേകതയാണ്. കൊളസ്‌ട്രോള്‍ മാത്രമല്ല മറ്റു പല അസുഖങ്ങള്‍ക്കും ഇഞ്ചി നല്ലതാണ്.
ഒലീവ് ഓയില്‍
പാചകത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ തടയുവാന്‍ നല്ലതാണ്. ഒലീവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും പോളിസാച്വറേറ്റഡ് കൊഴുപ്പുകളുമാണ് ഈ ഗുണമുണ്ടാക്കുന്നത്.
ഗ്രീന്‍ ടീ
ആരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഗ്രീന്‍ ടീ നല്ലതാണ്. ഹെര്‍ബല്‍ ടീ കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ ഏറ്റവും പറ്റിയ വഴിയാണ് ഹെര്‍ബല്‍ ടീ. അല്‍പം കുരുമുളക്,,ഇഞ്ചി എന്നിവ തേനില്‍ ചാലിച്ച് ചായയോടൊപ്പം കഴിച്ചാല്‍ മതി.
ആപ്പിള്‍,മുന്തിരി
ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍ എന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.പച്ചമുന്തിരിയും കറുത്ത മുന്തിരിയും കൊളസ്‌ട്രോളിനെ പ്രതിരോധിയ്ക്കും.
ക്യാരറ്റ്
ക്യാരറ്റ് പച്ചയ്ക്ക് കഴിക്കുന്നത് കൊളസ്‌ട്രോള്‍ തടയും.
.
https://www.facebook.com/Malayalivartha