പുരുഷന്മാര്‍ കാരറ്റ് കഴിക്കണം ... കാരണം അറിയണ്ടേ?
വൈറ്റമിന്‍ സി അടങ്ങിയ നല്ലൊന്നാന്തരം ഭക്ഷണമാണ് ക്യാരറ്റ്. പ്രത്യേകിച്ച് കണ്ണിനു പ്രശ്‌നമുള്ളവര്‍ക്ക്. ഇതിലെ വൈറ്റമിന്‍ സി കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കുന്നതിനു സഹായിക്കും. ക്യാരറ്റ് എല്ലാവര്‍ക്കും നല്ലതാണെങ്കിലും പുരുഷന്മാര്‍ ഇതു കഴിയ്‌ക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിയ്ക്കുന്നു. കാരണം പല ഗുണങ്ങളും ക്യാരറ്റ് കഴിയ്ക്കുന്നതു കൊണ്ട് പുരുഷന്മാര്‍ക്കുണ്ട്. 30 കഴിഞ്ഞ പുരുരുഷന്മാര്‍ ഇത് തീര്‍ച്ചയായും കഴിച്ചിരിയ്ക്കണമെന്നു പറയും.
കാരറ്റ് പുരുഷാരോഗ്യത്തിന് ഏതെല്ലാം വിധത്തില്‍ ഗുണം ചെയ്യുമെന്നറിയൂ,
രക്തസംബന്ധമായ പ്രശ്‌നങ്ങള്‍ പുരുഷന്മാര്‍ക്ക് കൂടുമെന്നു പറയാം. ഹൃദയാഘാതത്തിന് ഇവര്‍ കൂടുതല്‍ അടിമപ്പെടുന്നതിന്റെ കാരണം ഇതുതന്നെ. രക്തം ശുദ്ധീകരിയ്ക്കാന്‍ ക്യാരറ്റിനു കഴിയും. പുരുഷന്മാരിലെ ബീജഗുണം വര്‍ദ്ധിപ്പിയ്ക്കാനും ക്യാരറ്റിനു കഴിയും. നാരടങ്ങിയ ഭക്ഷണമായതുകൊണ്ട് ദഹനത്തിനും ഇത് സഹായിക്കും. ഇത് ദിവസവും കഴിച്ചു നോക്കൂ, ഗ്യാസ് അടക്കമുള്ള വയര്‍സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു പറ്റിയ നല്ലൊരു പരിഹാരമാണ് ക്യാരറ്റ്. പുരുഷന്മാരിലെ കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കുവാനും ക്യാരറ്റിന് കഴിയും. തിമിരം പോലുള്ള കാഴ്ചയെ ബാധിയ്ക്കുന്ന അസുഖങ്ങള്‍ ഒരു പരിധി വരെ അകറ്റി നിര്‍ത്താന്‍ ക്യാരറ്റിനു കഴിയും.
ഹൃദയപ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്തണമെങ്കില്‍ ക്യാരറ്റ് ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തൂ. മോണ, പല്ല് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്. പ്രായമേറുന്തോറും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വാതരോഗത്തിന് സാധ്യതയേറുന്നു. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ക്യാരറ്റിലെ വൈറ്റമിന്‍ സി. പുരുഷന്മാരില്‍ വരാന്‍ സാധ്യതയുള്ള പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ അകറ്റി നിര്‍ത്താനും ക്യാരറ്റിന് കഴിയും. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന നല്ലൊരു ഭക്ഷണമാണിത്. ഇതുവഴി രോഗങ്ങളെ അകറ്റി നിര്‍ത്താനാവും.
പ്രമേഹരോഗമുള്ള പുരുഷന്മാര്‍ ദിവസവും ഭക്ഷണത്തില്‍ ക്യാരറ്റ് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. മലബന്ധം തടയുന്നതിനും ക്യാരറ്റിനു കഴിയും. ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണവസ്തുവാണ് ക്യാരറ്റ്.
https://www.facebook.com/Malayalivartha