ജ്യൂസുകളുടെ ഒപ്പം ഗുളിക കഴിക്കരുത്
ജ്യൂസുകളുടെ ഒപ്പം ഗുളിക കഴിക്കുന്നത് ഹാനികരമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) റിപ്പോര്‍ട്ട്. സിട്രസ് കൂടുതലായി അടങ്ങിയിട്ടുള്ള പഴങ്ങളുടെ ജ്യുസിനൊപ്പം മരുന്ന് കഴിക്കുന്നത് ഏറെ അപകടകരമാണ്.
ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗങ്ങള്‍ എന്നിവയുടെ മരുന്നുകള്‍ ജ്യൂസുകള്‍ എളുപ്പത്തില്‍ വലിച്ചെടുക്കുമെന്ന് ഐഎംഎ പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത്തരം രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ വെള്ളത്തോടൊപ്പം മാത്രമേ കഴിക്കാന്‍ പാടുള്ളൂ.
ഓറഞ്ച്,ആപ്പിള്‍ എന്നിവയുടെ ജ്യൂസുകള്‍ കുറച്ചു മാത്രമേ മരുന്നുകളെ വലിച്ചെടുക്കൂ.എന്നാല്‍ മുന്തിരി ജ്യൂസ് മരുന്നിന്റെ ഫലത്തെ കുറക്കുന്നതോടൊപ്പം മരുന്നുമായി പ്രവര്‍ത്തിച്ച് വിഷാംശം ശരീരത്തില്‍ ഉണ്ടാകാനും ഇടയാക്കുമെന്ന് ഐഎംഎ സെക്രട്ടറി ഡോ കെ കെ അഗര്‍വാള്‍ പറഞ്ഞു.
എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ മുന്തിരി ജ്യൂസ് തടസ്സപ്പെടുത്തും എന്നുള്ളതാണ് ഒരു പ്രധാന കാര്യം. ഇന്ത്യയില്‍ ഇത്തരം കാര്യങ്ങള്‍ വളരെ കുറച്ചു ശതമാനം രോഗികള്‍ക്കിടയില്‍ മാത്രമേ പാലിക്കപ്പെടുന്നുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha