ബദാം അധികമായാല്‍
ആരോഗ്യത്തിന് ബദാം അത്യുത്തമമാണ്. നല്ല കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുള്ള നല്ലൊരു ഭക്ഷണം. പലതരം രോഗമുള്ളവര്‍ക്കും കഴിയ്ക്കാവുന്ന ഒന്ന്. എന്നാല്‍ ബദാം അധികം കഴിച്ചാലും ദോഷങ്ങളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ, ബദാം കൂടുതല്‍ കഴിയ്ക്കുന്നത് ഗ്യാസ്‌ട്രോഇന്‍ഡസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ക്കു കാരണമാകും.ഇവയില്‍ നാരുകളടങ്ങിയിരിയ്ക്കുന്നതു തന്നെ കാരണം. ദഹനം ബുദ്ധിമുട്ടാക്കും. വയറിന് കനമുണ്ടാക്കും.
മാംഗനീസ് അടങ്ങിയ മരുന്നുകളോ ഡയറ്റകളോ പതിവെങ്കില്‍ ഇവ ബദാം കഴിയ്ക്കുമ്‌ബോള്‍ പാര്‍ശ്വഫലങ്ങളുണ്ടാക്കും. വയറിളക്കത്തിനുള്ള മരുന്നുകള്‍, ചില ബിപി മരുന്നുകള്‍ എന്നിവയാണ് കാരണം. വൈറ്റമിന്‍ ഇ അധികമാകുന്നത് വയറിളക്കം, ക്ണ്ണിനു മങ്ങല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ഇതിനു പുറമെ തലവേദന, തലചുറ്റല്‍ തുടങ്ങിയ പ്രശ്‌നങ്ങളും പതിവാകും. നമ്മുടെ ശരീരത്തിന് ദിവസവും 15 മില്ലീഗ്രാം മാത്രം വൈറ്റമിന്‍ ഇ ആണ് ആവശ്യമുള്ളത്. ഇവ പാകത്തിനു കഴിയ്ക്കുന്നതു കൊണ്ടു ദോഷമില്ല. എന്നാല്‍ അമിതമായി കഴിയ്ക്കുന്നത് തടി വര്‍ദ്ധിയ്ക്കാന്‍ കാരണമാകും. ബദാം ഒരൗണ്‍സില്‍ 14 ഗ്രാം ഫാറ്റും 163 കലോറിയുമുണ്ട്.
കയ്പ്പുള്ള ബദാമുണ്ട്. ഇത് കഴിയ്ക്കുന്നത് ശരീരത്തില്‍ ഹൈഡ്രോസയാനിക് ആസിഡ് വര്‍ദ്ധിപ്പിയ്ക്കും.ഇത് ശരീരത്തില്‍ വിഷമടിഞ്ഞു കൂടാന്‍ ഇടയാക്കും.ശ്വസനപ്രശ്‌നങ്ങള്‍,നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമാകും. ചിലരില്‍ ബദാം അലര്‍ജിയുണ്ടാക്കും. ചര്‍മത്തില്‍ ചുവന്ന പാടുകളുണ്ടാകും. ബദാമിലും മറ്റു നട്‌സുകളിലും ബാക്ടീരിയ വളരാന്‍ സാധ്യതയേറെയാണ്. ഇവ കൃത്യമായി വൃത്തിയാക്കി കഴിച്ചില്ലെങ്കില്‍ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളുണ്ടാകും.
ഇവ പാകത്തിനു കഴിയ്ക്കുന്നതു കൊണ്ടു ദോഷങ്ങളില്ല.ഇവ കഴിയ്ക്കുമ്‌ബോള്‍ വെള്ളത്തിലിട്ടു കുതിര്‍ത്തി കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരവും. ബദാം കൂടുതല്‍ കഴിയ്ക്കുന്നത് ഓക്‌സലേറ്റുകള്‍ അടിഞ്ഞു കൂടാന്‍ ഇടയാക്കും. ഇത് കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാക്കും
https://www.facebook.com/Malayalivartha