തന്തൂരി ചിക്കന്‍ കാൻസറിന് കാരണമായേക്കാം
ഉപ്പും മസാലയും ചേര്‍ത്ത് കളിമണ്‍ അടുപ്പില്‍ ചുട്ടെടുക്കുന്ന ചിക്കന് വിഭവത്തിന്റെ ഉദ്ഭവത്തിന് ഇന്ത്യാ പാക് വിഭജനത്തെക്കാള്‍ പഴക്കമുണ്ട്. പാക്കിസ്ഥാനിലെ പെഷാവാറിലെ മൊതി മഹല്‍ എന്ന റെസ്‌റ്റോറന്റില്‍ കുന്ദന്‍ ലാല്‍ ഗുജറാന്‍ എന്നയാളാണ് ഈ വിഭവത്തിന് പിന്നില്‍. ചിക്കന്‍ കട്ടിതൈരിലും തന്തൂരി മസാലയിലും സാധാരണ രീതിയില്‍ കുരുമുളക്, മുളക് പൊടി, എന്നിവ ചേര്‍ത്ത് തന്തൂരി അടുപ്പില്‍ നന്നായി പൊരിച്ചെടുക്കുന്ന തന്തൂരി ചിക്കന്റെ പ്രധാന പ്രത്യേകത കുറഞ്ഞ അളവിലുള്ള കൊളസ്‌ട്രോളാണ്. മഞ്ഞള്‍, കുരുമുളക് തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങള്‍ ചേര്‍ത്ത് കളിമണ്‍ അടുപ്പില്‍ ചുട്ട് എടുക്കുന്ന വിഭവമായതിനാല്‍ തന്തൂരി ചിക്കന്‍ ആരോഗ്യത്തിന് അപകടകരമല്ലാത്ത മാംസാഹാരമായാണ് കരുതപ്പെടുന്നത്. മാംസ പ്രിയരായവരുടെ തീന്‍ മേശയിലെ സ്ഥിരം വിഭവമായി തന്തൂരി ചിക്കന്‍ മാറിയതിനുള്ള പ്രധാന കാരണവും ഇതുതന്നെ. ഉയര്‍ന്ന ചൂടില്‍ ചൂടാക്കുമ്പോൾ ഇറച്ചിയിലെ കൊഴുപ്പ് മുഴുവന്‍ ഇല്ലാതാകുന്നതാണ് ആരോഗ്യത്തിന് ഹാനികരമല്ലാത്ത ഭക്ഷണമായി തന്തൂരി ചിക്കനെ പരിഗണിക്കാനുള്ള പ്രധാന കാരണം. ഇക്കാരണം നിരത്തി ദിവസവും തന്തൂരി ചിക്കന്‍ കഴിക്കുന്നവര്‍ നിരവധിയാണ്. ദിവസവും കഴിക്കുന്നത് വിലക്കുന്നവര്‍ പോലും എല്ലാ ആഴ്ചയിലും കഴിക്കുന്നതിനെ നിരുത്സാഹപ്പെടുത്താറുമില്ല. എന്നാല്‍ ഉപ്പും മുളകും മസാലയും ചേര്‍ത്ത് എണ്ണയില്‍ മുക്കിയെടുത്ത് നേരിട്ട് കനലില്‍ വേവിച്ചെടുക്കുന്ന ഇറച്ചിയും മീനുമെല്ലാം ക്യാന്‍സറിന് കാരണമാകുമെന്നാണ് ഡോക്ടര്‍മാരുടെ പുതിയ കണ്ടെത്തല്‍. കാനഡയിലെ വാന്‍കൂറില്‍ നടന്ന ശാസ്ത്ര സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ രാജിവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഈ കണ്ടെത്തല്‍ അവതരിപ്പിച്ചത്. കനലില്‍ മത്സ്യ മാംസാദികള്‍ ചുട്ടെടുക്കുമ്‌ബോള്‍ ക്യാന്‍സറിന് കാരണമാകുന്ന രാസപദാര്‍ത്ഥത്തിന്റെ ഒരു ആവരണം ഇവയില്‍ രൂപപ്പെടുന്നു. ഇത് പുകവലിയെക്കാള്‍ ദോഷം ചെയ്യുമെന്നാണ് പഠനം പറയുന്നത്. ഇത് കുടലില്‍ ക്യാന്‍സറുണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. ഉപ്പും കൊഴുപ്പമുള്ള ഇറച്ചി വിറകിന്റെയോ കല്‍ക്കരിയുടെയോ കനലിലിട്ട് വേവിച്ചെടുക്കുമ്‌ബോള്‍ അതില്‍ ടാര്‍ പറ്റിപിടിക്കുന്നുണ്ട്. ഇത് ക്യാന്‍സറിന് കാരണമാകുന്നുവെന്നും പറയുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറവാണെങ്കിലും മറ്റ് മാരക അസുഖങ്ങള്‍ക്ക് കാരണമായേക്കാവുന്ന തന്തൂരി ചിക്കന്‍ ദിവസവുമുള്ള ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണ്
https://www.facebook.com/Malayalivartha