പ്രാതലിന് പഴം ഒഴിവാക്കൂ
പ്രാതല്‍ അഥവാ പ്രഭാത ഭക്ഷണമാണ് ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. ബ്രേക്ക്ഫാസ്റ്റിനൊപ്പം പഴം ..മലയാളിയുടെ ശീലങ്ങളില്‍ വേരുറച്ചു പോയ ഒന്ന് .പുട്ടും പഴവും അല്ലെങ്കില്‍ ഉപ്പുമാവും പഴവും നമ്മുടെ ഭക്ഷണ മേശയിലെ നിത്യ വിഭവം ആണല്ലോ. ഓണത്തിനു പഴവും പപ്പടവും ഇല്ലാത്ത വീടുകള്‍ ഉണ്ടോ?
എന്നാല്‍ പ്രഭാത ഭക്ഷണത്തോടൊപ്പം പഴം കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തല്‍. പ്രത്യേകിച്ചും ഏത്തപ്പഴം കഴിക്കുന്നത്. രാവിലത്തെ തിരക്കിനിടയില്‍ പ്രഭാത ഭക്ഷണത്തിന് നേരം കിട്ടാത്തവര്‍ ആശ്രയിക്കുന്നത് ഏത്തപ്പഴത്തെയാണ്.
ഏത്തപ്പഴം കഴിക്കുന്നത് വിശപ്പകറ്റും. സമയവും വേണ്ട. എല്ലാം ശരി തന്നെ ,എന്നാല്‍
ചിലപ്പോള്‍ ദിവസം മുഴുവന്‍ ഭക്ഷണം കഴിക്കാന്‍ തോന്നാത്ത വിധത്തിലേക്ക് ഇത് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ മാറ്റും.
പ്രമേഹ രോഗികള്‍ക്ക് രാവിലെ പഴം തീരെ യോജിച്ച ഭക്ഷണമല്ല. പഴത്തില്‍ പഞ്ചസാര 25 ശതമാനം ആണ് അടങ്ങിയിട്ടുള്ളത്. മാത്രമല്ല അസിഡികും ആണ് ഇത്. അതുകൊണ്ട് പ്രമേഹത്തിന് വഴിവെക്കേണ്ടെങ്കില്‍ ഈ ശീലം നിര്‍ത്തുന്നതാണ് നല്ലത്.
ഏത്തപ്പഴം കഴിയ്ക്കുന്നത് ഉന്‍മേഷം ഇല്ലാതാക്കും . അതുകൊണ്ട് തന്നെ രാവിലെ പഴം കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ തന്നെ സമ്മതിയ്ക്കുന്നു.
രാവിലെ തന്നെ പഴം കഴിയ്ക്കുന്നത് വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ കാരണമാകും. പലപ്പോഴും പഴം വയറിനെ ദിവസം മുഴുവന്‍ പ്രശ്‌നത്തിലാക്കാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha