നാരങ്ങാ വെള്ളത്തില്‍ മുളകുപൊടി ചേര്‍ത്ത് കുടിച്ചാല്‍..!
നാട്ടിന് പുറത്ത് മാത്രമല്ല പട്ടണങ്ങളിലും ഏറെ പ്രചാരമുള്ള ഏറ്റവും മികച്ച ദാഹശമനിയാണ് ചെറുനാരങ്ങ വെള്ളം. ദാഹിക്കുമ്പോള്‍ പലരും ചിന്തിക്കുന്നത് നാരങ്ങവെള്ളം കുടിക്കുന്നതിനെക്കുറിച്ചാണെന്നതും അത്ഭുതം. നല്ല ചൂടില്‍ വിയര്‍ത്തു കുളിച്ച കയറി വരുമ്പോള്‍ ഒരു ഗ്ലാസ്സ് തണുത്ത ചെറുനാരങ്ങ വെള്ളം കിട്ടിയാലോ...
ഈ നാരങ്ങവെള്ളത്തില്‍ നമ്മള് പലതും ചേര്‍ത്ത് ഉപയോഗിക്കാറുണ്ട്. മധുരവും ഉപ്പുമാണ് നാരങ്ങവെള്ളത്തില്‍ നമ്മള് കൂടുതലായി ചേര്‍ക്കാറ്. അല്‍പ്പം മുളകുപൊടി ചേര്‍ത്ത എരിവുള്ള നാരങ്ങവെള്ളം ആയാലോ... എന്തായിരിക്കും അതിന്റെ ആരോഗ്യഗുണം. ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ അര ചെറുനാരങ്ങ പിഴിഞ്ഞ്, കാല് ടീസ്പൂണ്‍ മുളകുപൊടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് ഉപയോഗിച്ചാലുള്ള ഗുണങ്ങള്‍.
1, മുളകുപൊടി ചേര്‍ത്ത നാരങ്ങവെള്ളം കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.
2, ക്യാന്‍സര്‍ തടയാന്‍ ഈ നാരങ്ങവെള്ളം നല്ലതാണ്.
3, കഫക്കെട്ട് കോള്‍ഡ്, എന്നിവയ്ക്ക് ഇത് മികച്ച ഗുണം ചെയ്യും.
4, സ്ഥിരമായിമുളകു പൊടി ചേര്‍ത്ത നാരങ്ങവെള്ളം കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കും.
5, ഈ പാനിയം കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.
6, ഈ പാനിയം ആന്റിബാക്ടിരിയലായി പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് തന്നെ അസുഖങ്ങള്‍ തടയാനും സഹായിക്കും.
7, ദഹനം സുഖമമാക്കുന്നത് കൊണ്ട് ഗ്യാസ് പോലെയുള്ള പ്രശ്നങ്ങള്‍ ഇല്ലതാക്കും.
8, മോണദന്ത രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ ഈ പാനിയം നല്ലതാണ്.
9, രക്തപ്രവാഹം സുഖമമാക്കാനും ഇതുവഴി ബിപി നിയന്ത്രിക്കാനും സഹായിക്കും.
https://www.facebook.com/Malayalivartha