നിങ്ങളറിയാത്ത പച്ചമുളകിന്റെ ഗുണഭേദങ്ങള്‍
പച്ചമുളക് ആഹാരത്തിന് രുചിക്കൂട്ടാനും എന്നാല്‍ ശേഷം ഭക്ഷണത്തിന് പുറത്ത് മാത്രം സ്ഥാനമുള്ളയാളാണ് പച്ചമുളക്. എന്നാല്‍ വിറ്റാമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് പച്ചമുളകെന്ന് എത്രപേര്‍ക്കറിയാം. നിങ്ങളറിയാത്ത വേറെയും ഗുണങ്ങള്‍ പച്ചമുളകിനുണ്ട്. പച്ചമുളകിന്റെ മറ്റ് ചില ഗുണങ്ങള്‍ പരിചയപ്പെടാം.
*മെറ്റാബോളിസത്തിന്റെ തോത് 50 ശതമാനം വരെ വേഗത്തിലാക്കാന്‍ കഴിയും എന്നതാണ് പച്ചമുകളിന്റെ ഏറ്റവും വലിയ ഗുണം. ഭക്ഷണത്തിനുശേഷം മൂന്നുമണിക്കൂര്‍ വരെയാണ് ഇവയുടെ പ്രവര്‍ത്തനം.
*ആന്റ് ഓക്‌സിഡന്റുകളുടെ കലവറയായ പച്ചമുളക് അര്‍ബുദത്തിനെതിരെ പോരാടുന്നതില്‍ മുഖ്യപങ്കാണ് വഹിക്കുന്നത്. ശരീരഭാഗങ്ങളില്‍ കാണപ്പെടുന്ന കാന്‍സറിന് കാരണമാകുന്ന ചില ധാതുക്കളെ ഇവ വേട്ടയാടി പിടിക്കുമെന്നു വിദഗ്ദര്‍ പറയുന്നു.
*പച്ചമുളകിലെ കാപ്‌സൈസിന്‍ എന്ന വസ്തു ശരീരത്തിന്റെ ചൂട് അധികം ഉയരാതെ കാക്കും. ചൂടേറിയ രാജ്യമാണെങ്കിലും ഇന്ത്യയിലെ ഏല്ലാ സംസ്ഥാനങ്ങളിലും പച്ചമുളക് പ്രിയങ്കരമായത് ഇങ്ങനെയാണ്.
*സാധാരണ ജലദോഷം തുടങ്ങി സൈനസൈസ് ബാധയെവരെ നിയന്ത്രിക്കാന്‍ നിര്‍ത്താനും കാപ്‌സൈസിനു സാധിക്കും.
*വൈറ്റമിന്‍ സി, ബീറ്റാ കാരോട്ടിന്‍ തുടങ്ങിയവ അടങ്ങിയതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും പച്ചമുളക് നല്ലതാണ്. പച്ചമുളക് കഴിക്കുന്നത് നിങ്ങളുടെ ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കും.
*ഇരുമ്പ് സത്ത് അടങ്ങുന്ന പ്രകൃതിദത്ത വിഭവം. ഇരുമ്പിന്റെ അഭാവമുള്ളവര്‍ക്ക് നിര്‍ദേശിക്കുന്നതാണ് ഇവ.
*ബാക്ടീരിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനാല്‍ ചര്‍മ്മ രോഗങ്ങള്‍ക്കെതിരെയും നല്ലതാണ് പച്ചമുളക്.
*വിറ്റാമിന്‍സിയും നാരുകളും നിറയെ ഉള്ളതിനാല്‍ പച്ചമുളക് കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ഒപ്പം മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുന്നതും ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നു.
*ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാന്‍ പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. ഇത് വഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.
*പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ലെവല്‍ സ്ഥിരമാക്കിനിര്‍ത്താന്‍ ഇത് സഹായിക്കും.
https://www.facebook.com/Malayalivartha