തേനിൽ ചൂട് വെള്ളം ചേർക്കരുത്
നാം നിത്യേന ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങള്‍ തമ്മില്‍ കൂടിക്കലരുകയോ ഒന്നിച്ചുചേര്‍ത്ത് പാകപ്പെടുത്തുകയോ ചെയ്താല്‍ വിഷസമാനമാ യി ശരീരത്തിന്ഹാനികരമായി മാറുന്നവയാണ്. കാരണംകണ്ടെത്താനാകാത്ത പല രോഗങ്ങള്‍ക്കും ശാരീരികവും മാനസികവും ബുദ്ധിപരവുമായ പല വൈകല്യങ്ങള്‍ക്കും വിരുദ്ധാഹാരങ്ങള്‍ കാരണമായേക്കാം. ഒറ്റക്കൊറ്റയ്ക്ക് ഗുണഫലങ്ങളുള്ള ഇവ കൂടിച്ചേരുമ്പോള്‍ വിഷസ്വഭാവത്തിലായിത്തീരുന്നു. ചില ഉദാഹരണങ്ങള്‍ ഇവിടെ പറയാം
ചൂടുവെള്ളവും തേനും
ചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്താല്‍ അമ എന്ന വിഷമായി അത് രൂപം മാറുന്നു. ഇത് ശരീരത്തില്‍ നിന്ന് പുറന്തള്ളുക എന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. തേനിന്റെ എല്ലാ ഗുണങ്ങളേയും ഇത് ഇല്ലാതാക്കുകയും ചെയ്യുന്നു.തേനും നെയ്യും, തേനും വെള്ളവും തുല്യ അളവില്‍ ചേര്‍ത്തുപയോഗപ്പെടുത്തുന്നത് മാത്രാവിരുദ്ധമാണ്.
തൈരും പഴങ്ങളും ഒരുമിച്ചു ചേര്‍ക്കരുത്.
പുളിയുള്ള പഴങ്ങളോടൊപ്പം തൈര് ചേര്‍ക്കുമ്പോള്‍ അത് ശരീരത്തിലെ ആസിഡ് തോത് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതാകട്ടെ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതും. മാത്രമല്ല മെറ്റബോളിസം കുറയ്ക്കുകയും ചെയ്യുന്നു.
പാലും ആന്റിബയോട്ടിക്കുകളും ഒരുമിച്ചു കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും.
ആന്റിബയോട്ടിക്കുകള്‍ കഴിയ്ക്കുന്നവരാണ് പലരും. എന്നാല്‍ ഒരിക്കലും ഇതിനോടൊപ്പം പാല്‍ കഴിയ്ക്കരുത്. ആന്റിബയോട്ടിക് പലപ്പോഴും പാലിലെ കാല്‍സ്യത്തേയും അതിന്റെ ഗുണങ്ങളേയും ഇല്ലാതാക്കുന്നു.
നാരങ്ങയും പാലും
അല്‍പം നാരങ്ങ നീര് പാലില്‍ ഒഴിച്ചു നോക്കൂ, പാല്‍ ഉടന്‍ തന്നെ പിരിഞ്ഞ് തൈരായി മാറും. എന്നാല്‍ അത് തന്നെയാണ് പാല്‍ കഴിച്ചതിനു ശേഷം നാരങ്ങ കഴിയ്ക്കുമ്പോള്‍ നമ്മുടെ ശരീരത്തിനകത്തും സംഭവിയ്ക്കുന്നത്. ഇത് വിഷമായി മാറും എന്നതാണ് സത്യം.
വൈനും കേക്കും
പലപ്പോഴും വൈനും കേക്കും ഒരു കോംമ്പിനേഷന്‍ എന്ന നിലയില്‍ നമ്മള്‍ കഴിയ്ക്കാറുണ്ട്. എന്നാല്‍ ഇത് പലപ്പോഴും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. തടി വര്‍ദ്ധിക്കാനും കൊളസ്‌ട്രോള്‍ കൂട്ടാനും ഇത് കാരണമാകുന്നു
ജ്യൂസും കേക്കും
ജ്യൂസും കേക്കും ബ്രേക്ക്ഫാസ്റ്റ് ആക്കുന്നവരും ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിയ്ക്കുന്നത് നല്ലതാണ്. കാരണം ജ്യൂസിലടങ്ങിയിട്ടുള്ള മധുരവും അതിലെ പ്രകൃതി ദത്ത മധുരവും കേക്കിലെ മധുരവും എല്ലാം കൂടി നമ്മളെ പ്രമേഹ രോഗി ആക്കും എന്ന കാര്യത്തില്‍ സംശയമില്ല.
മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം, മത്സ്യം എന്നിവ ഉഴുന്ന്, പാല്‍, തേന്‍, സസ്യങ്ങളുടെ തളിര്, താമരക്കിഴങ്ങ്, മുള്ളങ്കി, ശര്‍ക്കര എന്നിവയോട് കൂട്ടിച്ചേര്‍ത്താല്‍ വിരുദ്ധാഹാരമായിതീരും .പ്രത്യേകിച്ച് മത്സ്യത്തോട് ഇവ കൂടിച്ചേരുമ്പോഴാണ് ഏറ്റവും വിരുദ്ധമായിത്തീരുന്നത്. മത്സ്യങ്ങളില്‍ തന്നെ ചെമ്മീനിനോപ്പം പാല്‍ കഴിക്കുന്നതാണ് അപകടകരം.അതുപോലെ മത്തിയും ഗോതമ്പും ഒന്നിച്ച് കഴിക്കരുത്.മീന്‍ വേവിച്ച പാത്രത്തില്‍ തക്കാളി വേവിക്കുന്നതും നല്ലതല്ല .മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാണ്. പലതരം മാംസങ്ങള്‍ ഒന്നിച്ചു കഴിക്കുന്നതും പാല്‍ , തേന്‍ , ഉഴുന്ന്, സസ്യങ്ങളുടെ മുളകള്‍ , മുള്ളങ്കി ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത്. പാകം ചെയ്ത മാംസത്തില്‍ അല്‍പമെങ്കിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷമാണ്.
പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ് , മത്സ്യം , നാരങ്ങ , കൈതച്ചക്ക , നെല്ലിക്ക , ചക്ക , തുവര, ചെമ്മീന്‍, മാമ്പഴം,മോര് , ആടിന്‍ മാംസം, കൂണ്‍ , ഇളനീര്, ഇലനീര്‍ക്കാംബ്, അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.
ഉഴുന്ന് , തൈര്, തേന്‍ !, നെയ്യ്, എന്നിവയ്‌ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്.
മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനൊപ്പം കഴിക്കരുത്.
എള്ള്, തേന്‍ , ഉഴുന്നു എന്നിവ ആട്ടിന്‍ മംസത്തോടെയും , മാട്ടിന്‍ മംസത്തോടെയും കൂടെ കഴിക്കരുത്.
കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്.
തേന്‍ , നെയ്യ് , ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്. മോര്, തൈര്, എന്നിവയോട് കൂടി വാഴപ്പഴവും ഉപയോഗിക്കുന്നത് ഒഴിവാക്കണം.
പാല്‍പായസം കഴിച്ചയുടന്‍ മോര് കഴിക്കരുത്. ഉഴുന്നുപരിപ്പ് ചേര്‍ത്ത് മുള്ളങ്കിക്കിഴങ്ങ് ഉപയോഗിക്കരുത്.
പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വെച്ച നെയ്യ് കഴിക്കരുത്. തേന്‍ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെണ്ണമോ മൂന്നെണ്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷമാണ്. ചൂടാക്കിയോ, ചൂടുള്ള ഭക്ഷണത്തോടൊമോ തേന്‍ കഴിക്കരുത്.
നിലക്കടല കഴിച്ച ഉടന്‍ വെള്ളം കുടിക്കരുത്. ചെമ്മീനും കൂണും ഒരുമിച്ചു കഴിക്കരുത്. ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത്. മുതിരയും പാലും,മാമ്പഴവും പാലും ഒന്നിച്ചു കഴിക്കരുത്.
https://www.facebook.com/Malayalivartha