വായ്നാറ്റം അകറ്റാൻ ചില മാർഗങ്ങൾ
വായ്നാറ്റം പലരുടേയും ആത്മവിശ്വാസം കുറക്കുന്ന ഒന്നാണ്. രാവിലെ എഴുന്നേല്ക്കുമ്പോള്‍ അനുഭവപ്പെടുന്ന വായ്‌നാറ്റമാണ് പൊതുവായി കാണപ്പെടുന്നത്. ഇത് അത്ര കാര്യമാക്കാനില്ല. ഉമിനീരിന്റെ അളവിലുണ്ടാകുന്ന വ്യത്യാസവും കുറവുമാണ് ഇതിന് കാരണം. പല്ല് ശുചിയാക്കുന്നതോടെ അപ്രത്യക്ഷമാവുന്നതാണ് എറിയവയും. എന്നാല്‍ സ്ഥിരമായി അനുഭവപ്പെടാറുള്ള വായ്‌നാറ്റം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്.
മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ വായ് മറച്ചു പിടിച്ചോ അല്ലെങ്കില്‍ ഒരു അകലം പാലിച്ച് നിന്നോ സംസാരിക്കേണ്ടി വരുന്നു.
ശ്വാസകോശത്തിലോ ആമാശയത്തിലോ അന്നനാളത്തിലോ ഉള്ള ആരോഗ്യപ്രശ്നങ്ങൾ ,പുകവലി,വായയിലെ പ്രശ്നങ്ങൾ, വാർധക്യത്തിൽ കാണാറുള്ള വരണ്ടവായ ,തോണ്ടയിലേയും ടോൻസിലിലേയും അണുബാധ,ജലദോഷം തുടങ്ങി ക്യാൻസർ പോലെയുള്ള മാരകപ്രശ്നങ്ങൾ കാരണവും ചില വൃക്ക കരൾ രോഗങ്ങൾ കാരണവും വായ്നാറ്റം അനുഭവപെടാറുണ്ട് .
ഈ വില്ലനെ നേരിടാൻ ചില മാർഗങ്ങൾ നോക്കൂ..
ഭക്ഷണം കഴിച്ച ഉടനെ ഏലക്കായ, ഗ്രാമ്പു, പെരും ജീരകം എന്നിവ കഴിച്ചാല്‍ വായ് നാറ്റം ഒഴിവാക്കാം. ആഹാര ശേഷം പെരുംജീരകം ചവയ്‌ക്കുന്നത് ദഹനക്കേട് കുറയ്‌ക്കാനും സഹായിക്കും.
ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വായ് നാറ്റം ഒഴിവാക്കാന്‍ നല്ലതാണ്.
പട്ടപൊടിയും ഏലയ്ക്ക പൊടിച്ചതും ലംബ ഇല കൂടി ചേര്‍ത്ത വെള്ളം കൊണ്ട് വായ കഴുകുന്നതും വായ് നാറ്റം ഒഴിവാക്കാന്‍ നല്ലതാണ്.
ശ്വാസത്തിന് വളരെ വേഗം പുതുമണം നൽകാൻ ഏതാനം പുതിന ഇലകള്‍ ചവയ്‌ക്കുകയോ പുതിന ചായ കുടിക്കുകയോ ചെയ്‌താൽ മതി .
ഓറഞ്ച്, നാരങ്ങ എന്നിവ പോലെ നാരങ്ങ ഗണത്തില്‍ പെടുന്ന പഴങ്ങള്‍ ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിച്ച് ഉമിനീര്‍ ഉത്‌പാദനം ഉയര്‍ത്തും. ഉമിനീര്‍ ആസിഡിന്റ് അളവ് സന്തുലിതമാക്കി വായിലടിഞ്ഞ് കൂടുന്ന നശിച്ച കോശങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നീക്കം ചെയ്യും.
ഉള്ളിയും വെളുത്തുള്ളിയും കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ വായ് നാറ്റം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് മറയ്‌ക്കാന്‍ മല്ലി സഹായിക്കും. ഭക്ഷണ ശേഷം മല്ലി ഇല ചവച്ചാല്‍ ഇത്തരത്തിലുണ്ടാകുന്ന വായ്‌നാറ്റങ്ങള്‍ മാറും
https://www.facebook.com/Malayalivartha