മദ്യം കഴിക്കൂ ഹാങ്ങ് ഓവറില്ലാതെ
അമിത മദ്യപാനം അകാലവാര്‍ധക്യം ക്ഷണിച്ചുവരുത്തും.മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുളള കേരളത്തില്‍ ഏകദേശം ഒരു കോടിയോളം സ്ഥിര മദ്യപാനികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.ദിവസവും എട്ട് യൂണിറ്റില്‍ അധികം കുടിക്കുന്ന പുരുഷന്മാരിലും ആറ് യൂണിറ്റില്‍ അധികം കുടിക്കുന്ന സ്ത്രീകളിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും സ്ട്രോക്കിനും ഇരട്ടി സാധ്യതയാണ് ഉള്ളത്. എന്നാൽ കുറഞ്ഞ തോതിലുള്ള മദ്യപാനം നമ്മുടെ ആരോഗ്യത്തെ പ്രത്യേകിച്ച് 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരുടെയും ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളുടെയും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും പഠന റിപ്പോർട്ടുകളുണ്ട്
ഒട്ടുമിക്ക കുടുംബങ്ങളിലും ആഭ്യന്തരകലഹങ്ങള്‍ക്ക് ഒരു പ്രധാനകാരണം മദ്യമാണ്. പ്രശ്‌നമാണ് എന്നറിഞ്ഞിട്ടും മദ്യപാനം ഉപേക്ഷിക്കാന്‍ പറ്റുന്നില്ല എന്നതാണ് മദ്യപാനികളുടെ സ്ഥിരം പരാതി. എന്നാല്‍ മദ്യപാനത്തിന് അടിമകളായിത്തീര്‍ന്നിരിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ലണ്ടന്‍ ശാസ്ത്രജ്ഞനായ ഡേവിഡ് നട്ട്.
മദ്യം കഴിച്ചുകഴിഞ്ഞതിനുശേഷമുള്ള മന്ദതയാണ് മദ്യത്തേക്കാള്‍പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുള്ളത്. കഴിച്ചുകഴിഞ്ഞാലും മന്ദത അനുഭവപ്പെടാത്ത മദ്യം വികസിപ്പിച്ചുകൊണ്ടാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് പ്രൊഫസറും മനശാസ്ത്രജ്ഞനും ഗവേഷകനുമൊക്കെയായ ഡേവിഡ് നട്ട് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നത്.
ഹാങ്ങ് ഓവറുണ്ടാക്കുന്നില്ല എന്നത് മാത്രമല്ല. കരളിന് യാതൊരു കേടുപാടുകളും ഉണ്ടാക്കുന്നില്ലെന്ന പ്രത്യേകതയും ആല്‍ക്കോസിന്ത് എന്നറിയപ്പെടുന്ന ഈ മദ്യത്തിനുണ്ടെന്ന് നട്ട് അവകാശപ്പെടുന്നു.
കൃത്രിമമായ രാസപദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഈ പദാര്‍ത്ഥം കരളിനെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ യാതൊരു ഹാങ്ങ് ഓവറുമുണ്ടാക്കുന്നില്ലെന്നും ഡേവിഡ് നട്ട് പറയുന്നു.
https://www.facebook.com/Malayalivartha